1 GBP = 104.16

യുകെ മലയാളികളുടെ മേൽ കുതിരകേറുന്ന മാധ്യമങ്ങൾ

യുകെ മലയാളികളുടെ മേൽ കുതിരകേറുന്ന മാധ്യമങ്ങൾ

ലണ്ടൻ: ” ടു ദിസ്, ടു ദാറ്റ്, ഡോണ്ട് ടു ദാറ്റ്, ഡോണ്ട് ഗോ ടു ദെയ്ർ” യുകെ മലയാളികൾക്ക് മേൽ കുതിര കേറി കുറെ മാധ്യമങ്ങൾ. യുകെയിൽ അടുത്തിടെയായി ആയിരക്കണക്കിന് മലയാളികളാണ് വിവിധ പ്രദേശങ്ങളിലായി കുടിയേറിയിട്ടുള്ളത്. കുടിയേറിവരിൽ ഏറെയും നേഴ്സുമാരാണ്. വിവിധ പ്രദേശങ്ങളിലായി കുടുംബങ്ങളായി താമസമാക്കിയിട്ടുള്ള മലയാളികളിലേറെയും ഇതിനകം തന്നെ അതാതിടങ്ങളിൽ മലയാളി അസോസിയേഷൻ പ്രവർത്തകരുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ പലയിടങ്ങളിലും സംഘടനകളുമായി ബന്ധപ്പെടാതെ ജീവിക്കുന്നവരും ഏറെയാണ്.

എന്നാൽ പുതുതായി എത്തുന്ന മലയാളികളെ ലക്ഷ്യമിട്ടാണ് യുകെയിലെ തന്നെ ചില മാധ്യമങ്ങൾ രംഗത്ത് വരുന്നത്. നിലവിൽ നേഴ്സുമാരായെത്തുന്നവരും പങ്കാളികളും യുകെയിലെത്തുന്നത് യാതൊരു ബോദ്ധ്യങ്ങളുമില്ലെന്ന തലത്തിലാണ് ഒരു പത്രത്തിന്റെ വിശകലനങ്ങൾ. പാർക്കിലെത്തി സെൽഫിയെടുത്തു, സ്വകാര്യതാ ലംഘനം, യൂട്യൂബർമാരും കുടുങ്ങും, യുകെ മലയാളികളുടെ പിന്നിൽ ചാരക്കണ്ണുകൾ…. ഇനിയിപ്പോ സ്കോട്ലൻഡ് യാർഡ് അന്വേഷണത്തിനെത്തുമെന്ന തരത്തിലാണ് അമ്മാവൻ സിൻഡ്രം ബാധിച്ച മാധ്യമ റിപ്പോർട്ടറുടെ വിലയിരുത്തൽ.

നിലവിൽ യുകെയിലുള്ളവർക്കും പുതുതായി എത്തുന്നവർക്കും അത്യാവശ്യം യുകെ നിയമങ്ങളെക്കുറിച്ചും മനുഷ്യന്റെ സ്വകാര്യതയെ സംബന്ധിച്ചും അത്യാവശ്യം വിവരങ്ങളുണ്ട് എന്നത് തന്നെയാണ് മനസ്സിലാക്കിയിട്ടുള്ളത്. എന്നാൽ ഏതെങ്കിലുമൊരു സാധാരണ വിഷയം എടുത്തിട്ട് മലയാളികൾ ദുരുപയോഗം ചെയ്തു, അബദ്ധം സംഭവിച്ചു, എന്നുള്ള തലക്കെട്ടോടെ അനാവശ്യ ഭീതി യുകെ മലയാളികളിൽ സൃഷ്ടിക്കുന്ന രീതി മാധ്യമങ്ങൾ അവസാനിപ്പിക്കണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more