1 GBP = 104.11

ട്രംപിനെതിരെ അമേരിക്കൻ മാദ്ധ്യമങ്ങൾ

ട്രംപിനെതിരെ അമേരിക്കൻ മാദ്ധ്യമങ്ങൾ

ന്യൂയോർക്ക്: മാദ്ധ്യമങ്ങൾക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിക്കുന്ന നിലപാടിനെതിരെ കൈകോർത്ത് യു.എസ് മാദ്ധ്യമങ്ങൾ രംഗത്ത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രധാന്യം പ്രസിഡന്റിനെ ഓർമ്മപ്പെടുത്തി 350ലധികം മാദ്ധ്യമങ്ങളാണ് വ്യാഴാഴ്ച എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചത്.

ബോസ്റ്റൺ ഗ്ലോബ് പത്രമാണ് ഉദ്യമത്തിന് നേതൃത്വം നൽകിയത്. ബ്രിട്ടീഷ് പത്രമായ ദ ഗാർഡിയനും ദൗത്യത്തിൽ പങ്കാളികളായി. ”മാദ്ധ്യമങ്ങളെ ആക്രമിക്കുന്ന, അവരെ മോശമായി സമീപിക്കുന്ന, ആദ്യത്തെ യു.എസ് പ്രസിഡന്റല്ല ഡോണാൾഡ് ട്രംപ്. എന്നാൽ, മാദ്ധ്യമങ്ങളുടെ ജോലിയെ നിരന്തരം അട്ടിമറിക്കുന്ന, അപകടത്തിലാക്കുന്ന നയം സ്ഥിരമാക്കിയ ആദ്യത്തെ പ്രസിഡന്റ് ട്രംപായിരിക്കും” ഗാർഡിയൻ എഡിറ്റോറിയലിൽ എഴുതി. ന്യൂയോർക് ടൈംസ്, ഷികാഗോ സൺടൈംസ്, ഫിലെഡൽഫിയ ഇൻക്വയറർ, മിയാമി ഹെറാൾഡ് എന്നീ പത്രങ്ങളും എഡിറ്റോറിയലുകൾ പ്രസിദ്ധീകരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more