1 GBP = 104.01

ബാങ്കോക്കിലേക്ക് പോയ ഇന്ത്യന്‍ എയര്‍ ആംബുലന്‍സ് വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

ബാങ്കോക്കിലേക്ക് പോയ ഇന്ത്യന്‍ എയര്‍ ആംബുലന്‍സ് വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ നിന്ന് ബാങ്കോക്കിലേക്ക് പോയ മെദന്താ ആശുപത്രിയുടെ എയര്‍ ആംബുലന്‍സ് തകര്‍ന്ന് പൈലറ്റ് മരിച്ചു. യന്ത്രത്തകരാറുമൂലം തായ്‌ലന്‍ഡിലെ സൈനിക വ്യോമത്താവളത്തില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം അപകടത്തില്‍ പെട്ടത്. രണ്ട് ഡോക്ടര്‍മാരും ഒരു നഴ്‌സും അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. ഒറ്റ എഞ്ചിന്‍ വിമാനമായ പിസി 12 ആണ് അഗ്‌നിക്കിരയായത്. എയര്‍ ആംബുലന്‍സ് പൈലറ്റായ അരുണാക്ഷാ നന്ദിയാണ് മരിച്ചത്.

ബാങ്കോക്കില്‍ ഇറങ്ങുന്നതിന് 20 മിനിറ്റ് മുമ്പാണ് യന്ത്രത്തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് തായ് എയര്‍ഫോഴ്‌സിന്റെ വ്യോമതാവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കാന്‍ ശ്രമിച്ചു. എന്നാല്‍ റണ്‍വെയില്‍ സുരക്ഷിതമായി ഇറക്കാന്‍ പൈലറ്റിന് കഴിഞ്ഞില്ല.

വിമാനത്തിന്റെ സഹപൈലറ്റിന് 80 ശതമാനവും ഒരു ഡോക്ടര്‍ക്ക് 45 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റ മറ്റ് മൂന്നു പേരുടെ നില ഗുരുതരമല്ല. ന്യൂഡല്‍ഹിയില്‍ നിന്ന് തിങ്കളാഴ്ചയാണ് സ്വകാര്യ ആസ്പത്രിയുടെ എയര്‍ ആംബുലന്‍സ് ബാങ്കോകിലേക്ക് പുറപ്പെട്ടത്. യാത്രയ്ക്കിടെ വിമാനം കൊല്‍ക്കത്തിയില്‍ ഇറക്കി ഇന്ധനം നിറച്ചിരുന്നു.

ബാങ്കോക്കിന് 700 കിലോമീറ്റര്‍ അകലെവച്ചാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടായത്. തുടര്‍ന്ന് പ്രാദേശിക സമയം വൈകിട്ട് ഏഴോടെ വിമാനം വ്യോമത്താവളത്തില്‍ ഇടിച്ചിറക്കി. തൊട്ടുപിന്നാലെ ആയിരുന്നു ദുരന്തം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more