1 GBP = 103.12

മഴവിൽ സംഗീത വിരുന്നിനു തിരശീല ഉയരാൻ ഇനി രണ്ട് ദിനരാത്രങ്ങൾ മാത്രം, ഒപ്പം പ്രശസ്ത പിന്നണി ഗായകൻ ശ്രീ വിൽസ് സ്വരാജിന്റെ ശബ്ദ മാധുര്യം ആസ്വദിക്കുവാൻ ഒരു അപൂർവ അവസരവും കൂടി…

മഴവിൽ സംഗീത വിരുന്നിനു തിരശീല ഉയരാൻ ഇനി രണ്ട് ദിനരാത്രങ്ങൾ മാത്രം, ഒപ്പം പ്രശസ്ത പിന്നണി ഗായകൻ ശ്രീ വിൽസ് സ്വരാജിന്റെ ശബ്ദ മാധുര്യം ആസ്വദിക്കുവാൻ ഒരു അപൂർവ അവസരവും കൂടി…
ബോൺമോത്ത്:- കഴിഞ്ഞ കുറേ വർഷങ്ങളായി  യു കെ യിൽ എമ്പാടുമുള്ള സംഗീതപ്രേമികളെ ഒരു കുടകീഴിൽ കൊണ്ടുവരാൻ മഴവിൽ സംഗീതത്തിന്‌ സാധിച്ചിട്ടുണ്ട്‌ എന്നുള്ള വസ്തുത അഭിമാനാര്‍ഹമാണ്. പല വർണങ്ങളിൽ സപ്തസ്വരങ്ങൾ അലിയിച്ചു ചേർത്ത, വിസ്മയ രാവിന് മാറ്റ് കൂട്ടാൻ മുഖ്യാതിഥിയായി പ്രശസ്ത സംഗീതജ്ഞൻ ശ്രീ വിൽസ് സ്വരാജ് എത്തുക എന്നത്‌ മഴവിൽ സംഗീതത്തിന്റെ നെറുകയിൽ  ഒരു പൊൻതൂവൽ കൂടി അണിയിക്കുകയാണ്. ശ്രീ വിൽസ് സ്വരാജ്  ഇതാദ്യമായല്ല മഴവിൽ സംഗീതത്തിൽ അതിഥിയായെത്തുന്നത്, കഴിഞ്ഞ വര്ഷം അദ്ദേഹത്തിന്റെ യു കെ സന്ദർശനത്തിന്റെ  അരങ്ങേറ്റം ഈ മഴവിൽ സംഗീതവേദിയായിരുന്നു. ഒരു നിയോഗം പോലെ അദ്ദേഹം ഇപ്രാവശ്യവും എത്തുകയാണ് നമ്മെ സംഗീതാസ്വാദനത്തിന്റെ നെറുകയിൽ എത്തിക്കാൻ..
എല്ലാ പ്രായത്തിലുള്ളവരുടെയും കലാപരിപാടികളും ഉൾപെടുത്തിയാണ് ഈ സംഗീതവിരുന്നു ഒരുക്കിയിരിക്കുന്നത്, അതിൽ എടുത്തുപറയാനുള്ളത് സാലിസ്ബറിയിൽ നിന്നുമുള്ള മിന്നാ ജോസും സംഘവും അവതരിപ്പിക്കുന്ന നൃത്താഞ്ജലിയാണ്. മണ്മറഞ്ഞ താരകം ശ്രീദേവിയെ ആദരിക്കുവാനാണു ഇതിലൂടെ ഈ കൊച്ചുകലാകാരികൾ ലക്ഷ്യമിടുന്നത്‌
 ഗായക ദമ്പതികളായ അനീഷ് ജോർജിന്റെയും റ്റെസ്സ്‌മോൾ ജോർജിന്റെയും പിന്നെ പാട്ടുകളെ ഇഷ്ടപെടുന്ന ഒരു കൂട്ടം  കമ്മിറ്റിയംഗങ്ങളുടേയും സ്വപ്നസാഷാത്കാരമാണ് ജൂൺ രണ്ടിന് ബൗൺമോത്തിൽ അരങ്ങേറുന്നത് ..മറക്കാതെ വരുക അനുഗ്രഹിക്കുക്ക പിന്നെ എല്ലാം മറന്ന് ആസ്വദിക്കുക …

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more