1 GBP = 103.97

‘പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി വരും’; സ്വപ്‌നയുടെ ആരോപണങ്ങള്‍ തള്ളി യൂസഫലി.

‘പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി വരും’; സ്വപ്‌നയുടെ ആരോപണങ്ങള്‍ തള്ളി യൂസഫലി.

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ പറയുന്നത് തന്നേയും ലുലുവിനേയും ബാധിക്കില്ലെന്ന് യൂസഫലി പറയുന്നു. ആരോപണങ്ങള്‍ക്കെതിരെ ധൈര്യപൂര്‍വം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ടാണ് സ്വപ്‌ന സുരേഷ് എം എ യൂസഫലിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി വരുമെന്ന് സ്വപ്‌നയ്ക്കുള്ള മറുപടിയായി എം എ യൂസഫലി പറഞ്ഞു.

സമന്‍സ് നല്‍കിയെന്നതെല്ലാം വ്യാജവാര്‍ത്തയാണ്. അത് ആ വാര്‍ത്ത നല്‍കിയ ആളുകളോട് ചോദിക്കണം. കുടുംബത്തിനെ അടക്കം വലിച്ചിഴച്ച് അപമാനിക്കുന്നുണ്ട്. നിയമപരമായി നേരിടേണ്ടതുണ്ടെങ്കില്‍ അത് ലുലുവിന്റെ ലീഗല്‍ വിഭാഗം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more