1 GBP = 103.12

യുകെയിൽ മരണമടഞ്ഞ കോട്ടയം സ്വദേശിനിയായ നേഴ്സ് മെയ്‌മോളുടെ സംസ്കാരം ഏപ്രിൽ എട്ടിന്

യുകെയിൽ മരണമടഞ്ഞ കോട്ടയം സ്വദേശിനിയായ നേഴ്സ് മെയ്‌മോളുടെ സംസ്കാരം ഏപ്രിൽ എട്ടിന്

യുകെയിൽ ബ്ലാക്‌ബേണിൽ താമസിക്കുന്ന മെയ്മോൾ മാത്യു (43) വിന്റെ സംസ്കാരം ഏപ്രിൽ എട്ടിന്.. കോട്ടയം പുന്നത്തുറ ഇളംതോട്ടത്തിൽ (കടിയംപള്ളിൽ) കുടുംബാംഗമാണ്. ബ്ലാക്‌ബേൺ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഷോൾഡർ ഓപ്പറേഷന് വിധേയയായിരുന്നു. അതിനുശേഷം ഡിസ്ചാർജായി വീട്ടിൽ മടങ്ങിയെത്തിയ മെയ്‌മോൾക്ക് വീണ്ടും ശാരീരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി മെയ്മോൾ മാർച്ച് 18 ന് രാത്രി ഒൻപതരയോടുകൂടി മരണത്തിനു കീഴടങ്ങുകയായിരുന്നു. സർജറിയെത്തുടർന്നുണ്ടായ ഇൻഫെക്ഷനാണ് മരണകാരണം എന്ന് സംശയിക്കുന്നു.

പ്രെസ്റ്റൻ ക്നാനായ യൂണിറ്റ് മുൻ വൈസ് പ്രസിഡന്റാണ് മരണമടഞ്ഞ മെയ്മോൾ. മെയ്‌മോൾക്ക് രണ്ടു സഹോദരന്മാരാണുള്ളത്. യുകെയിൽ ഹെഡർസ്ഫീൽഡിൽ താമസിക്കുന്ന ബിബിയും അമേരിക്കയിലുള്ള ലൂക്കാച്ചനും. സംസ്കാരം ഏപ്രിൽ എട്ടിന് യോർക്ക്ഷെയറിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കോവിഡ്-19 -ന്റെ പ്രത്യേക പശ്ചാത്തലത്തിൽ സർക്കാരിന്റെയും, സഭയുടെയും നിയമങ്ങൾ പാലിച്ചായിരിക്കും ശവസംസ്ക്കാരം നടത്തപ്പെടുന്നത്. നമ്മുടെ ആല്മീയ സാന്നിദ്ധ്യവും പ്രാർത്ഥനകളും ഉറപ്പുവരുത്തി മെയ് മോളുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് ക്നാനായ മിഷൻ വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു. വീട്ടിൽ രണ്ടുപേർക്കും സിമട്രിയിൽ പത്തുപേർക്കും മാത്രമേ പങ്കെടുക്കുവാൻ അനുവാദമുള്ളൂ. എന്നിരുന്നാലും പ്രസ്തുത ചടങ്ങുകൾ ക്നാനായ വോയിസ് ലൈവ് ആയി ടെലികാസ്റ് ചെയ്യുന്നുണ്ട്.

മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ബന്ധുക്കള്‍ കഴിവതും ശ്രമിച്ചെങ്കിലും കോവിഡ് രോഗം പടര്‍ന്നതോടെ ഇന്ത്യയിലേക്കുള്ള മുഴുവന്‍ വിമാനങ്ങളും സർവീസ് നിർത്തിവെച്ചത് മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള ശ്രമങ്ങൾക്ക് തടസമായി. നാട്ടിൽ ഉള്ള അമ്മക്ക് അവസാനമായി ഒരു നോക്ക് കാണുവാനുള്ള ആഗ്രഹ പൂർത്തീകരണത്തിനായി കാര്‍ഗോ വഴി അയക്കാന്‍ ഉള്ള ശ്രമങ്ങളും അവസാനം ഉപേക്ഷിക്കുകയാണ് ചെയ്‌തിരിക്കുന്നത്‌. കാരണം ഇന്ത്യയിലും ലോക് ഔട്ട് പ്രഖ്യാപിച്ചതോടെ നീണ്ട കാത്തിരിപ്പിനു ശേഷം നാട്ടില്‍ എത്തിച്ചാലും സംസ്‌കാരത്തിന് നിയന്ത്രണം നിലനിൽക്കുന്ന സ്ഥിതി വന്നതോടെയാണ് ഒടുവില്‍ മനസില്ലാ മനസോടെ ബന്ധുമിത്രാദികൾ യുകെയിൽ തന്നെ സംസ്ക്കാരം നടത്താൻ നിർബന്ധിതരായത് എന്നാണ് അറിയുന്നത്.

സംസ്കാരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം

Funeral Service:Wednesday 8th April 1:30 pm At Hay Lane Cemetery Huddersfield,Yorkshire,UK.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more