1 GBP = 103.81

“സർക്കാർ ഗൗരവമായി കാണുന്നില്ല”; അവശ്യവസ്തുക്കളുടെ വിലവർധനവിനെതിരെ മായാവതി

“സർക്കാർ ഗൗരവമായി കാണുന്നില്ല”; അവശ്യവസ്തുക്കളുടെ വിലവർധനവിനെതിരെ മായാവതി

അവശ്യവസ്തുക്കളുടെ വില വർധിക്കുന്നതിൽ ആശങ്ക അറിയിച്ച് ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി. ജനങ്ങളെ ബാധിക്കുന്ന വിഷയത്തെ സർക്കാർ ഗൗരവമായി ശ്രദ്ധിക്കാത്തത് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു.

“പെട്രോൾ, ഡീസൽ, പാചക വാതകം, പാൽ തുടങ്ങിയ ദൈനംദിന അവശ്യവസ്തുക്കളുടെ വില രാജ്യത്ത് തുടർച്ചയായി വർധിക്കുന്നു. പണപ്പെരുപ്പം ആകാശം സ്പർശിക്കുകയും ജനജീവിതം കൂടുതൽ ദുഷ്കരമാവുകയും ചെയ്തു. എന്നിട്ടും സർക്കാരുകൾ എന്തുകൊണ്ട് ഇതിനെ ഗൗരവമായി കാണുന്നില്ല? – മായാവതി ചോദിച്ചു.

രാജ്യത്തെ ദാരിദ്ര്യത്തെ ഫലപ്രദമായി നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുഴുവൻ ശക്തിയും വിഭവങ്ങളും വിനിയോഗിക്കേണ്ടത് ആവശ്യമാണെന്നും ബി എസ് പി അധ്യക്ഷ കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more