1 GBP = 103.68

മന്ത്രിസഭാ പുനഃസംഘടനം: തെരേസാ മേയുടെ പദ്ധതികൾ പാളി; ജസ്റ്റിൻ ഗ്രീനിങ് ഔട്ട്; ജെറമി ഹണ്ടിന് ആരോഗ്യം മതി

മന്ത്രിസഭാ പുനഃസംഘടനം: തെരേസാ മേയുടെ പദ്ധതികൾ പാളി; ജസ്റ്റിൻ ഗ്രീനിങ് ഔട്ട്; ജെറമി ഹണ്ടിന് ആരോഗ്യം മതി

ലണ്ടൻ: പുതുവർഷത്തിൽ മുഖം മിനുക്കാനുദ്ദേശിച്ച് പ്രധാനമന്ത്രി തെരേസാ മെയ് നടത്തിയ മന്ത്രിസഭാ പുനഃസംഘടന കൂനിന്മേൽ കുരുവെന്ന പോലെയായി. ഗുരുതരമായ ആരോപണങ്ങളെത്തുടർന്ന് മൂന്ന് മന്ത്രിമാരുടെ രാജിയും ബ്രെക്സിറ്റ്‌ വിഷയത്തിൽ കോമൺസിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട സ്ഥിതിയും പ്രധാനമന്ത്രിയായ മേയുടെ സ്വീകാര്യത ചോദ്യം ചെയ്തിരുന്നു. അതുകൊണ്ട് തന്നെയാണ് പുതുവർഷത്തിൽ മന്ത്രിസഭയുടെ മുഖം മിനുക്കി നൂതന പദ്ധതികൾ ആവിഷ്കരിച്ച് മുഖം രക്ഷിക്കാൻ മേയ് ക്യാബിനറ്റിൽ മാറ്റങ്ങൾ വരുത്തുവാനുദ്ദേശിച്ചത്. പക്ഷെ പുതിയ പദവിയേക്കാള്‍ രാജിയാണ് നല്ലതെന്ന് വാശിപിടിച്ചപ്പോള്‍ ചിലര്‍ക്ക് മുന്നില്‍ വഴങ്ങിയും, ചിലരെ പുറത്താക്കിയും ആശ്വാസം കണ്ടെത്തേണ്ട ഗതികേടിലായി തെരേസ മേയ്. വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി പദവി വെച്ചുനീട്ടിയത് സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന ജസ്റ്റിന്‍ ഗ്രീനിംഗിനെയാണ് പ്രധാനമന്ത്രി പുറത്താക്കിയത്.

ഹെല്‍ത്ത് സെക്രട്ടറി പദത്തില്‍ നിന്നും ജെറമി ഹണ്ടിനെ ബിസിനസ്സ് വകുപ്പിലേക്ക് നീക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമം പരാജയമായി. ഇതിലും നല്ലത് രാജിവെച്ച് ഒഴിയുന്നതാണെന്ന ഹണ്ടിന്റെ വാശിക്ക് മുന്നില്‍ തോല്‍ക്കാതിരിക്കാന്‍ മേയ്ക്ക് സാധിച്ചില്ല. വിദ്യാഭ്യാസത്തില്‍ നിന്നും വര്‍ക്ക് & പെന്‍ഷനിലേക്ക് ഗ്രീനിംഗിനെ മാറ്റാനുള്ള ശ്രമവും പരാജയപ്പെടുമെന്നായതോടെ ഇവരെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ജസ്റ്റിന്‍ ഗ്രീനിനെ നാടകീയമായി പുറത്താക്കിയത്.

ബോറിസ് ജോണ്‍സണ്‍, ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് എന്നിവരുടെ പദവികള്‍ക്ക് ഇളക്കം തട്ടിയില്ല. ഇതിന് ശ്രമിച്ചാല്‍ സര്‍ക്കാരിന്റെ അടിത്തറ ഇളകുമെന്ന് പ്രധാനമന്ത്രിക്ക് അറിയാം. ഡാമിയന്‍ ഗ്രീന്‍ ഉപപ്രധാനമന്ത്രി പദത്തില്‍ നിന്നും രാജിവെച്ചതോടെയാണ് പുനഃസംഘടന ആവശ്യമായി വന്നത്. മുന്‍ ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലിഡിംഗ്ടണ്‍ ഇനി പ്രധാനമന്ത്രിയുടെ വലംകൈയാകും. കോമണ്‍സില്‍ പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങള്‍ക്ക് ഇദ്ദേഹം ഉത്തരം നല്‍കും. പക്ഷെ ഗ്രീനിന്റെ ഫസ്റ്റ് സെക്രട്ടറി പദം അദ്ദേഹത്തിന് ലഭിക്കില്ല.

ഇടക്കാല തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടതിനെത്തുടര്‍ന്ന് പാര്‍ട്ടി ചെയര്‍മാന്‍ പദവിയില്‍ നിന്നും സര്‍ പാട്രിക് മക്‌ലോഗ്ലിന്‍ പിന്‍മാറി. എന്‍എച്ച്എസിലെ സോഷ്യല്‍ കെയര്‍ പ്രതിസന്ധി പരിഹരിക്കണമെന്ന നിര്‍ദ്ദേശമാണ് ഹണ്ടിന് കൈമാറിയിരിക്കുന്നത്. അതേസമയം എസ്തേർ മാക്വേ ഗ്രീനിന്ദിന് പകരം വർക്ക്സ് ആൻഡ് പെൻഷൻസ് സെക്രട്ടറിയായി ചുമതലയേൽക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more