1 GBP = 104.13

ബോറിസോ ഹാമാണ്ടോ പുറത്തേക്ക്? പ്രധാനമന്ത്രി തെരേസ മെയ്ക്‌ മേൽ സമ്മർദ്ദ്‌മേറുന്നു!

ബോറിസോ ഹാമാണ്ടോ പുറത്തേക്ക്? പ്രധാനമന്ത്രി തെരേസ മെയ്ക്‌ മേൽ സമ്മർദ്ദ്‌മേറുന്നു!

കൺസർവേറ്റിവ് പാർട്ടി കോൺഫറൻസിന് ശേഷം പ്രധാനമന്ത്രി തെരേസാ മെയ്ക്ക് മേൽ മന്ത്രിമാരെ പുറത്താക്കാനായി സമ്മർദ്ദമേറുന്നതായി റിപ്പോർട്ട്. സ്വന്തം പാർട്ടിക്കകത്ത് നിന്ന് തന്നെയാണ് മുറുമുറുപ്പ് ഉയരുന്നത്. ബ്രെക്സിറ്റ്‌ വിഷയങ്ങളിൽ സ്വന്തമായി കടുത്ത നിലപാടുകളെടുത്ത് പരസ്യമായി പ്രതികരിച്ചതിനെതിരെയാണ് സ്വന്തം പാർട്ടിയിൽ നിന്ന് ബോറിസിനെതിരെ പ്രതിഷേധ സ്വരം ഉയരുന്നത്. മന്ത്രിസഭാ പുനഃസംഘടന നടത്തി ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസണെ പുറത്താക്കണമെന്നാണ് പല എം പിമാരും മുതിർന്ന നേതാക്കളും ആവശ്യപ്പെടുന്നത്.

യൂറോപ്യൻ യൂണിയനിൽ നിന്ന് വിടുന്നത് സംബന്ധിച്ച ചർച്ചകളിൽ ട്രഷറിയുടെ ഇടപെടലുകൾ ഫലപ്രദമല്ലെന്നാണ് എം പിമാരുടെ പരാതി. എം പി നദീൻ ഡോറിസ് ചാൻസലർ ഫിലിപ്പ് ഹാമ്മണ്ട് പുറത്ത് പോകണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് കഴിഞ്ഞു. ഉടൻ തന്നെ ഒരു മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

അതെ സമയം പുറത്ത് വരുന്ന വാർത്തകളെ നിരാകരിച്ച് കൊണ്ട് തെരേസ മേയും രംഗത്ത് വന്നു. പരിചയസമ്പന്നരായ പ്രഗത്ഭരാണ് തന്നോട് കൂടെയുള്ളതെന്നും പ്രശ്നങ്ങളെ ധീരമായി നേരിട്ട് മുന്നോട്ടു പോകുമെന്നും അവർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more