1 GBP = 104.19

മന്ത്രിസഭാ പുനഃസംഘടന; സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും മുൻഗണന; യുവത്വത്തിന്റെ പുതിയ മുഖവുമായി മെയ്‌ മന്ത്രിസഭ

മന്ത്രിസഭാ പുനഃസംഘടന; സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും മുൻഗണന; യുവത്വത്തിന്റെ പുതിയ മുഖവുമായി മെയ്‌ മന്ത്രിസഭ

ലണ്ടൻ: മന്ത്രിസഭാ പുനഃസംഘടന രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ, രണ്ടും കൽപിച്ച് തന്നെ പ്രധാനമന്ത്രി തെരേസാ മേയ്. ആദ്യദിനം മേയ്ക്ക് വ്യക്തിപരമായി സംഭവിച്ച ക്ഷീണം തീർക്കുന്നത് തന്നെയായിരുന്നു. ഇന്നലെയെടുത്ത തീരുമാനങ്ങൾ. ടോറി മന്ത്രിസഭയിലെ പല മുതിർന്ന നേതാക്കളെയും തഴഞ്ഞു കൊണ്ട് സ്ത്രീകൾക്ക് പ്രത്യേകിച്ച് വംശീയ ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ അംഗീകാരം നൽകുന്ന പ്രഖ്യാപനങ്ങളിലായിരുന്നു പ്രധാനമന്ത്രി നടത്തിയത്.

തിങ്കളാഴ്ച നടത്തിയ ആദ്യഘട്ട പുനഃസംഘടനയിൽ ചില പ്രമുഖ മന്ത്രിമാർ തങ്ങളുടെ നിലവിലെ വകുപ്പുകൾ ഒഴിയാൻ വിമുഖത കാട്ടിയതും ചിലർ രാജിവച്ചൊഴിഞ്ഞതും മേയുടെ നേതൃത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലെത്തിയിരുന്നു. അതുകൊണ്ട് തന്നെ ഏറെ കരുതലോടെയാണ് ഇന്നലെ നടത്തിയ പ്രഖ്യാപനങ്ങൾ. റിച്ച്മണ്ട് എം പി ഋഷി സുനാക്കിന് ഹൌസിംഗും സ്ട്രാറ്റ്ഫോർഡ് എം പി നധീം സഹാവിക്ക് വിദ്യാഭ്യാസവും കേംബ്രിഡ്ജ്ഷെയറിൽ നിന്നുള്ള എം പി ലൂസി ഫ്രേസറിന് നീതിന്യായവും നൽകി.

അതേസമയം ഏറെ പ്രാധാന്യമുള്ള പ്രോ ബ്രെക്സിറ്റ്‌ ഗ്രൂപ്പിന്റെ തലപ്പത്ത് സുഇല്ല ഫെർണാണ്ടസിനെ നിയമിച്ചത് ഏറെ ചർച്ചാ വിഷയമായിട്ടുണ്ട്. ശൈലേഷ് വാറയെ മന്ത്രിസഭയിൽ തിരികെ വിളിച്ച് നോർത്തേൺ അയർലണ്ടിന്റെ ചുമതല നൽകിയിട്ടുണ്ട്. മാർക്ക് ഗാർണിയർ, റോബർട്ട് ഗുഡ്‌വിൽ, ഫിലിപ്പ് ഡൺ, ജോൺ ഹെയ്‌സ് തുടങ്ങിയ പ്രമുഖർക്ക് മന്ത്രിസ്ഥാനങ്ങൾ നഷ്ടമായിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാനചലനങ്ങൾ ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകുന്ന സൂചന.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more