1 GBP = 103.92

വിവാദങ്ങൾക്കിടെ തെരേസാ മേയ് ഇന്ന് ബ്രെസ്സൽസിൽ; ബ്രെക്സിറ്റ്‌ അന്തിമ കരാറുകളിൽ ധാരണയാകുമെന്ന് സൂചന

വിവാദങ്ങൾക്കിടെ തെരേസാ മേയ് ഇന്ന് ബ്രെസ്സൽസിൽ; ബ്രെക്സിറ്റ്‌ അന്തിമ കരാറുകളിൽ ധാരണയാകുമെന്ന് സൂചന

ലണ്ടൻ: ഞായറാഴ്ച്ച നടക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്ക് മുൻപായി ബ്രെക്സിറ്റ്‌ അന്തിമ കരാറുകളിൽ ധാരണയുണ്ടാക്കാൻ പ്രധാനമന്ത്രി തെരേസാ മേയ് ഇന്ന് ബ്രെസ്സൽസിലെത്തും. യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ജീൻ ക്ലാഡ് ജങ്കാറുമായും മറ്റ് യൂറോപ്യൻ യൂണിയൻ നേതാക്കളുമായും മേയ് കൂടിക്കാഴ്ച്ച നടത്തും. ബ്രെക്സിറ്റ്‌ കരാറുകളുമായി ബന്ധപ്പെട്ട് സ്വന്തം ക്യാബിനെറ്റിലെ കൂട്ട രാജികൾക്ക് പിന്നാലെയുള്ള ചർച്ചകൾ ശ്രദ്ധേയമാകും. ബ്രെക്സിറ്റ്‌ സെക്രട്ടറി ഡൊമിനിക് റാബും രാജി വച്ചിരുന്നു. പുതിയ ബ്രെക്സിറ്റ്‌ സെക്രട്ടറിയെ നിയമിച്ചെങ്കിലും ഇയു നേതാക്കളുമായുള്ള തുടർ ചർച്ചകൾ തെരേസാ മെയ് തന്നെ നേരിട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

തന്റെ രാജിക്ക് വേണ്ടി മുറവിളി കൂട്ടിയ പാർട്ടിയിലെ വിമത പക്ഷത്തിന് കഴിഞ്ഞ ദിവസങ്ങളിൽ മെയ് തന്നെ ശക്തമായ ഭാഷയിൽ മറുപടി നൽകിയിരുന്നു. ഇന്ന് നടക്കുന്ന ചർച്ചകളിൽ അന്തിമ കരാറുകൾക്ക് ഇരു പക്ഷത്തും ധാരണയാകുമെന്നാണ് സൂചനകൾ. അയർലൻഡ് അതിർത്തി വിഷയത്തിൽ നിലനിന്നിരുന്ന തർക്കമാണ് പ്രധാനമായും അന്തിമ കരാറുകൾക്ക് വിലങ്ങു തടിയായിരുന്നത്. എന്നാൽ നോർത്തേൺ അയർലണ്ടിനെ കസ്റ്റംസ് യൂണിയനിൽ നിലനിറുത്തി പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ് മെയ് പക്ഷം.

അന്തിമ കരാറുകൾക്ക് തീരുമാനമാകുന്നതിന് മുൻപ് മേയ്ക്ക് പാർലമെന്റിന്റെ അനുമതിയും തേടേണ്ടതുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more