1 GBP = 103.84
breaking news

സാലിസ്ബറി റഷ്യൻ സ്പൈ ആക്രമണം: ആക്രമണത്തിന് പിന്നിൽ റഷ്യയെന്ന് സ്ഥിരീകരണം; വ്ലാഡിമിർ പുട്ടിന് ഇരുപത്തിനാല് മണിക്കൂർ സമയം നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

സാലിസ്ബറി റഷ്യൻ സ്പൈ ആക്രമണം: ആക്രമണത്തിന് പിന്നിൽ റഷ്യയെന്ന് സ്ഥിരീകരണം; വ്ലാഡിമിർ പുട്ടിന് ഇരുപത്തിനാല് മണിക്കൂർ സമയം നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

സാലിസ്ബറി: മാർച്ച് നാല് ഞായറാഴ്ച സാലിസ്ബറിയിൽ നെർവ് ഏജന്റുകളുപയോഗിച്ച് മുൻ എം ഐ6 റഷ്യൻ ചാരൻ സെർഗെയ് സ്ക്രിപാലിനും മകൾക്കുമെതിരെ നടന്ന ആക്രമണത്തിന് പിന്നിൽ റഷ്യയുടെ കാരങ്ങളാണെന്ന് തെളിഞ്ഞു. പോർട്ടൻ ഡൗണിലെ മിലിട്ടറി ലാബിലെ പരിശോധനകൾക്ക് ശേഷമാണ് നെർവ് ഏജന്റ് 1970 കളിൽ സോവിയേറ്റ് നിർമ്മിത നോർവിചോകിന് സമാനമാണെന്ന് തെളിഞ്ഞത്.

ഇന്നലെ നടന്ന നാഷണൽ സെക്യൂരിറ്റി കൗൺസിൽ യോഗത്തിന് ശേഷം പാർലമെന്റിൽ എം പിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മേയ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. സ്ക്രിപാലിനും മകൾ യൂലിയക്കുമെതിരെയുള്ള ആക്രമണം വെറുമൊരു ക്രിമിനൽ കുറ്റമായി മാത്രം കാണാനാവില്ലെന്ന് മെയ് പറഞ്ഞു. ബ്രിട്ടീഷ് മണ്ണിൽ നിരപരാധികൾക്കെതിരെ നടത്തിയ ആക്രമണം നീതിരഹിതവും പൈശാചികവുമെന്ന് മെയ് കുറ്റപ്പെടുത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്വം റഷ്യക്കാണെന്നും ഇരുപത്തിനാല് മണിക്കൂറിനകം പുട്ടിൻ ഇതിന് മറുപടി പറയണമെന്നും മെയ് ആവശ്യപ്പെട്ടു.

2006 ൽ റഷ്യൻ ചാരനായ അലക്‌സാണ്ടർ ലിറ്റവിനെങ്കോയെ സമാന രീതിയിൽ ലണ്ടനിൽ വച്ച് കൊലപ്പെടുത്തിയിരുന്നു. അതിന് തുടർച്ചയായാണ് സ്ക്രിപാലിന് നേരെ നടന്ന ആക്രമണവുമെന്ന് ബ്രിട്ടൻ ആരോപിക്കുന്നു. എന്നാൽ ബ്രിട്ടന്റെ ആരോപണങ്ങളെ റഷ്യൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. സഖ്യകക്ഷികളുടെ സഹായത്തോടെ നാറ്റോയിൽ പ്രശ്നം അവതരിപ്പിച്ച് റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് ബ്രിട്ടൻ.

സെർഗെയ് സ്ക്രിപാലും മകൾ യൂലിയ സ്ക്രിപാലും ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സംഭവത്തിന് ശേഷം സ്ക്രിപാലിന്റെ വീട്ടിൽ അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥനും ആശുപത്രിയിൽ ചികിത്സയിൽ തന്നെയാണ്. സ്കോട്ട്ലൻഡ് യാർഡ് കൗണ്ടർ ടെററിസം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്. സ്ക്രിപാലിന്റെ വീട്, സാലിസ്ബറിയിലെ സിസ്സി റെസ്റ്റോറന്റ്, ബിഷപ്‌സ് മിൽ പബ്ബ്, സ്ക്രിപാലിന്റെ ഭാര്യയേയും മകനെയും അടക്കം ചെയ്ത സിമിത്തേരി തുടങ്ങിയയിടങ്ങളിൽ കനത്ത സുരക്ഷയിലാണ് അന്വേഷണം നടക്കുന്നത്.

Sergey and Yulia Skripal.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more