1 GBP = 103.81

ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധങ്ങൾ ശക്തമാക്കാനുള്ള നടപടികളുമായി തെരേസാ മെയ്

ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധങ്ങൾ ശക്തമാക്കാനുള്ള നടപടികളുമായി തെരേസാ മെയ്

ആഫ്രിക്കൻ രാഷ്ട്രങ്ങളിലെ നിക്ഷേപം വർധിപ്പിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. മൂന്ന് ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനെത്തിയ മെ കേപ് ടൌണില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ആഫ്രിക്കന്‍ രാഷ്ട്രങ്ങളുമായുള്ള വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാനലക്ഷ്യമെന്ന് നേരത്തെ തന്നെ വ്യക്തമക്കിയിരുന്നു. ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെ ഏറ്റവും വലിയ നിക്ഷേപകരായി മാറണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ബ്രിട്ടനിലെ സ്വകാര്യ സംരഭകരുമായി സഹകരിച്ചും നിക്ഷേപം നടത്തുമെന്നും മെയ് വ്യക്തമാക്കി.ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് കടക്കുന്നത് വ്യാപാര കരാറുകൾ ഇല്ലാതെയാണെന്നുള്ള അഭ്യൂഹങ്ങൾ പുറത്ത് വരവേയാണ് പുതിയ നീക്കങ്ങളുമായി മെയ് രംഗത്തെത്തിയത്.

ദക്ഷിണാഫ്രിക്കയുടെ ഭൂപരിഷ്കരണ പരിപാടികളെക്കുറിച്ച് പ്രസിഡന്റ് സിറില്‍ റമഫോസയുമായി തെരേസ മെയ് ചര്‍ച്ച നടത്തും. ത്രിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി കെനിയയും നൈജീരിയയും ബ്രിട്ടീഷ് പ്രധാനമന്ത്രി സന്ദര്‍ശിക്കും. വ്യവസായ പ്രമുഖരും അവരോടൊപ്പമുണ്ടാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more