1 GBP = 103.14

മാക്സ് മാത്യുവിന് ബ്രിട്ടീഷ് സിറ്റിസൺസ് അവാർഡ്… യുകെ മലയാളികൾക്കഭിമാനമായതിൽ നാടെങ്ങും അഭിനന്ദന പ്രവാഹം….

മാക്സ് മാത്യുവിന് ബ്രിട്ടീഷ് സിറ്റിസൺസ് അവാർഡ്… യുകെ മലയാളികൾക്കഭിമാനമായതിൽ നാടെങ്ങും അഭിനന്ദന പ്രവാഹം….

ബെന്നി അഗസ്റ്റിൻ

കാർഡിഫ്:- വെയിൽസിലെ കാർഡിഫിനടുത്തുള്ള ബാരിയിൽ താമസിക്കുന്ന മാക്സ് മാത്യു, ബ്രിട്ടീഷ് സിറ്റിസൺസ് അവാർഡിനർഹായി. കഴിഞ്ഞ 18 വർഷമായി കേരളത്തിലെ  കോട്ടയം ജില്ലയിലെ തീക്കോയിൽ നിന്നും യുകെയിലേക്കു കുടിയേറി വന്ന മാക്സ്, ബാരിയിലെ അസ്ദയിലാണ് ജോലി ചെയ്യുന്നത്. മറ്റേതൊരു മലയാളിയെ പോലെ കുടുംബജീവിതവും, ജോലിയും നോക്കി വന്ന മാക്സ് തന്റെ നല്ലൊരു സമയം മറ്റുള്ളവരുടെ ക്ഷേമത്തിന് വേണ്ടി ചെലവിടുന്നു. വെയിൽസിലെ കാർഡിഫിലും ബാരിയിലും ലാൻഡോക്കിലും, പെനാർഥിലും ഒക്കെ താമസിക്കുന്ന മലയാളികളുമായി നല്ലൊരു സ്നേഹബന്ധം പുലർത്തി വരുന്ന  മാക്സ്,  ഇംഗ്ലീഷ് കമ്മ്യൂണിറ്റിയുമായും നല്ലൊരു ചങ്ങാത്തം തന്റെ സൗമ്യമായ സ്നേഹത്തോടെയുള്ള സമീപനം മുഖേന വളർത്തി എടുത്തിരുന്നു. മാക്സിന്റെ ഈ സൗമ്യമായ സമീപനം തന്റെ ജോലിസ്ഥലത്തെ സഹപ്രവർത്തകരുമായി നല്ല രീതിയിൽ പ്രവർത്തിക്കുവാനുള്ള സാഹചര്യം സൃഷ്ഠിച്ചു.  സഹപ്രവർത്തർക്കിടയിലും  മാക്സ് വളരെ പ്രിയപ്പെട്ടവനായി.               

കൊറോണ കാലത്തു അസ്ദയും മറ്റേതൊരു സ്ഥാപനത്തെപോലെ ചാരിറ്റി പ്രവർത്തനങ്ങൾ കൂടുതൽ ചെയ്യുന്നു. അതിന്റെ ഭാഗമായി പ്രാദേശികമായ കാർഡിഫ് , ബാരി, ലാൻഡോക്ക് ആസ്പത്രികളിൽ സമ്മാനപ്പൊതികൾ വിതരണം ചെയ്യുന്ന ടീമിന്റെ നേതൃത്വം നൽകാൻ അസ്ദ മാക്സിനെയാണ് ചുമതലപ്പെടുത്തിയത്. അത് വളരെ ഭംഗിയായി നിർവ്വഹിക്കുകയും തന്റെ ജോലി കഴിഞ്ഞുള്ള സമയം മുഴുവനും മാക്സ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. പ്രത്യേകിച്ചും ഈ കൊറോണ മഹാമാരിയുടെ കാലത്ത്  കോവിഡ് വന്നവർക്കു വേണ്ട സഹായം ചെയ്യുകയും, അവർക്കു വേണ്ട സാധനങ്ങൾ എത്തിച്ചു കൊടുക്കുവാനും മാക്സ് ഒട്ടും മടി കാട്ടിയിരുന്നില്ല. 

ഈ അവസരത്തിലാണ് അസ്ദ  ബ്രിട്ടീഷ് സിറ്റിസൺസ് അവാർഡിന് വേണ്ടി മാക്സിനെ നാമനിർദ്ദേശം ചെയ്തത്.  മാക്സിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊരു അംഗീകാരമായി അവാർഡ് നൽകപ്പെട്ടു.  മാക്സിനു കിട്ടിയ ഈ അംഗീകാരം യുകെയിലെ, പ്രത്യേകിച്ച് ബാരിയിലെയും ലാൻഡോക്കിലെയും കാർഡിഫിലെയും മലയാളികൾക്ക് വലിയ അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ഇംഗ്ലീഷുകാരുടെ ഇടയിൽ മലയാളികളുടെ സേവനത്തിനുള്ള ഒരു ക്രിസ്മസ് സമ്മാനവും.  ലാൻഡോക്ക് ആസ്പത്രിയിൽ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്യുന്ന സിമിയാണ് ഭാര്യ. ഡേവിഡ്, ദീപക് എന്നിവരാണ് മക്കൾ. 

തീക്കോയിലെ വേലുകുന്നേൽ മാക്സിന് കിട്ടിയ ഈ അംഗീകാരത്തിന് യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ  കാർഡിഫ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ജോസ് കൊച്ചാപ്പള്ളിൽ, കേരള കൾച്ചറൽ അസോസിയേഷൻ,  വെയിൽ ഓഫ് ഗ്ലാമോർഗൻ ഫ്രണ്ട്സ്  തുടങ്ങിയവർ അഭിനന്ദനങ്ങൾ അറിയിക്കുന്നു, അതിലേറെ അഭിമാനം കൊള്ളുന്നു. ഇനിയും മാക്സിന്റെ  ജീവകാരുണ്യ പ്രവർത്തങ്ങൾ എല്ലാ മലയാളികൾക്കും ഒരു മാതൃക ആകട്ടെ എന്ന് ആശംസിക്കുന്നു…..           

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more