1 GBP =
breaking news

മാവേയിസ്​റ്റ്​ നേതാവ്​ രാമണ്ണയും ഭാര്യയും പൊലീസ്​ പിടിയിൽ

മാവേയിസ്​റ്റ്​ നേതാവ്​ രാമണ്ണയും ഭാര്യയും പൊലീസ്​ പിടിയിൽ

മുംബൈ: മുതിർന്ന മാവോയിസ്റ്റ്​ നേതാവ്​ രാമണ്ണയും ഭാര്യ പദ്​മയും മഹാരാഷ്​ട്ര പൊലീസ്​ പിടിയിൽ. മാവേയിസ്​റ്റുകൾക്ക്​ ആയുധം നിർമിച്ചു നൽകുകയും ആയുധ പരിശീലനം നൽകുകയും ചെയ്യുന്നുവെന്നാണ്​ രാമണ്ണക്കെതിരായ ആരോപണം​. സി.പി.​െഎ(മാവോയിസ്​റ്റ്​) യുടെ ദണ്ഡകാരണ്യ ​സ്​പെഷൽ സോൺ കമ്മിറ്റിയിൽ സജീവ പ്രവർത്തകനും ഡിവിഷണൽ കമ്മിറ്റിയംഗവുമാണ്​ രാമണ്ണ.

പാർട്ടിയുടെ ഉന്നത സ്​ഥാനത്തിനിരിക്കവെ ജീവനോടെ പിടിക്കപ്പെടുന്ന ആദ്യ വ്യക്​തിയാണ്​ രാമണ്ണ. വിദഗ്​ധനായ തോക്ക്​ നിർമാതാവാണ് ടെക്​ രാമണ്ണ എന്നറിയപ്പെടുന്ന 65 കാരനായ ശ്രീനിവാസ്​ വിട്​തലണ്ണ മദ്രു​. ​

30 വർഷമായി രാമണ്ണ സജീവ മാവോയിസ്​റ്റാണ്​. രാമണ്ണയുടെ ഭാര്യ പദ്​മ എന്ന മിൻറി ദൊബയ്യ കൊദപെയും 1992 മുതൽ മാവോയിസ്​റ്റ്​ പ്രവർത്തകയാണ്​. മധ്യപ്രദേശ്​, ഛത്തീസ്​ ഗഡ്​, മഹാരാഷ്​ട്ര എന്നിവിടങ്ങളിലുണ്ടായ അക്രമ സംഭവങ്ങളിൽ പദ്​മക്ക്​ പങ്കു​െണ്ടന്നാണ് പൊലീസ്​ പറയുന്നത്​. 25 ലക്ഷം രൂപ രാമണ്ണയു​െട തലക്കും ആറുലക്ഷം രൂപ പദ്​മയുടെ തലക്കും സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

തെലങ്കാനയിലെ സിക്കന്തരാബാദ്​ കേന്ദ്രീകരിച്ചാണ്​ ഇരുവരും​ പ്രവർത്തിക്കുന്നത്​. രാമണ്ണയും ഭാര്യയും ചന്ദ്രപുരിൽ ഉ​െണ്ടന്ന രഹസ്യറിപ്പോർട്ടി​െന തുടർന്നാണ്​ ഇവരെ പിടികൂടുന്നത്

Post Your Comments Here ( Click here for malayalam )

Press Esc to close
show more