1 GBP = 102.88
breaking news

കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് വേണ്ടി ലണ്ടനിലുള്ള ‘മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ’ ഒരു ഫണ്ട് സമാഹരണം നടത്തുന്നു

കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക്  വേണ്ടി ലണ്ടനിലുള്ള ‘മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ’ ഒരു ഫണ്ട് സമാഹരണം നടത്തുന്നു
മുരളി മുകുന്ദൻ
നമ്മുടെ നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ
വെള്ളപ്പൊക്കവും മഹാപേമാരിയുമാണ് കേരളത്തിൽ
അങ്ങോളമിങ്ങോളം ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് .
സമാനതകൾ ഇല്ലാത്ത ഈ പ്രളയ ദുരന്തത്തിലൂടെ, ദുരിതത്തിലൂടെയാണ് കേരളം ഇപ്പോൾ കടന്നു പോയികൊണ്ടിരിക്കുന്നത് .
കേരളത്തിനകത്തും , പുറത്തുമുള്ള ഓരോ മലയാളിയേയും ഈ മഹാദുരന്തം നേരിട്ടോ അല്ലാതെയോ ബാധിച്ചിട്ടുണ്ട്.  കോടിക്കണക്കിന് രൂപയുടെ നാശ നഷ്ട്ടങ്ങളും വിപത്തുമാണ് നമ്മുടെ പ്രിയ നാടും , നാട്ടുകാരും ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് .
ഈ പ്രളയക്കെടുതി തീർന്നാലും ഇപ്പോൾ  ഏതാണ്ടെല്ലാം നഷ്ട്ടപ്പെട്ട
ദുരിതാശ്വാസ ക്യാമ്പിലും ,  വീട് വിട്ടിറങ്ങി മറ്റിടങ്ങളിലും താമസിക്കുന്നവരുടെ ദുരിതങ്ങൾ പെട്ടെന്നൊന്നും തീർന്നു കിട്ടുന്നതല്ല …അതുകൊണ്ട് ഇപ്പോള്‍ കേരളത്തിനും , ദുരന്ത ബാധിതർക്കും    വേണ്ടത് പ്രവാസികളായ നമ്മുടെ കനിവോ, സഹതാപമോ  ഒന്നും അല്ല – അവർക്കും നാടിനും വേണ്ടത് നഷ്ട്ടപ്പെട്ടെതെല്ല്ലാം വീണ്ടും കെട്ടിപ്പടുത്തുയർത്തുവാനുള്ള
സാമ്പത്തിക സഹായങ്ങളാണ് …അതിനാൽ മനസ്സിൽ നന്മയുള്ളവർക്കെല്ലാം ,നമ്മുടെയെല്ലാം ഒരു ദിവസത്തെ വേതനമോ ,
ഇഷ്ട്ടപ്പെട്ട തുകയോ നമുക്ക് കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് ,
നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടി , പ്രിയ നാടിനു വേണ്ടി നീക്കിവെക്കാം . സഹ ജീവികളോട് ദുരിതത്തിലല്ലാതെ എന്നാണ് നമ്മള്‍ എെക്യപ്പെടുക…?
പല യു.കെ മലയാളികളും വ്യക്തിപരമായും ,സംഘടനാപരമായും ധാരാളം ഡൊണേഷനുകൾ ഇത്തരം ‘റിലീഫ് ഫണ്ടി’ലേക്ക് കൊടുക്കേണ്ടത് ,  ഈ ദുരന്തത്തിൽ പെട്ടവരെയെല്ലാം വീണ്ടും  മെച്ചപ്പെട്ട  ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാൻ  വേണ്ടിയാണ് …ഇതെല്ലാം നമ്മൾ ഓരൊ മലയാളികളുടെയും  കടമയും , ചുമതലയും , ഉത്തരവാദിത്വവും ആണ് … !
അടുത്ത മാസം ലണ്ടനിൽ നടത്തുന്ന ഓണപ്പരിപാടികളിൽ നിന്നും കിട്ടുന്ന പരസ്യ വരുമാനവും ,ലാഭവുമൊക്കെ ‘കേരള ഫ്ളഡ് റിലീഫ് ഫണ്ടി ‘ലേക്ക് മാറ്റി വെച്ചും , ആയതിന് മുന്നോടിയായി
‘മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ’,  കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക്  ഒരു ഫണ്ട് സമാഹരണം നടത്തി  – ഒരു വലിയ തുക  ‘കേരള ഫ്ളഡ് റിലീഫ് ഫണ്ടി’ലേക്ക്
കൈമാറുവാൻ തീരുമാനിച്ചിരിക്കുകയാണ് . ഇന്നലെയും , ഇന്നുമായി ഇതുവരെ  £6 ,000 പൗണ്ടോളം സമാഹരിച്ചു കഴിഞ്ഞു .
ഇനിയും തുടർന്നുള്ള ദിവസങ്ങളിൽ ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു .
പണം കൊടുക്കുവാനും ,മറ്റും കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്ക് സന്ദർശിക്കുക .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more