1 GBP = 103.85
breaking news

മാഞ്ചസ്റ്റർ മലയാളി മാത്യൂസിൻ്റെ പിതാവ് ഇലഞ്ഞി കളപ്പുരയ്ക്കൽ വെളിയത്തുമാലിൽ കെ.ടി ജോസഫ് നിര്യാതനായി…

മാഞ്ചസ്റ്റർ മലയാളി മാത്യൂസിൻ്റെ പിതാവ് ഇലഞ്ഞി കളപ്പുരയ്ക്കൽ വെളിയത്തുമാലിൽ കെ.ടി ജോസഫ് നിര്യാതനായി…

മാഞ്ചസ്റ്റർ മലയാളി മാത്യൂസിൻ്റെ പിതാവ് ഇലഞ്ഞി കളപ്പുരയ്ക്കൽ വെളിയത്തുമാലിൽ കെ.ടി ജോസഫ് (83) നിര്യാതനായി. കുറച്ച് നാളായി സുഖമില്ലാതെയിരിക്കുകയായിരുന്നു. വെള്ളൂർ തോട്ടുപുറം കുടുംബാംഗമായ റോസമ്മ ജോസ് ഭാര്യയാണ്. മക്കൾ ഡാൻ്റിസ്, മാത്യൂസ്, അമ്പിളി. മരുമക്കൾ സിജി (കുറവിലങ്ങാട്) ജെസീന്ത (മാഞ്ചസ്റ്റർ, ഊന്നുകൽ) ബിജു ആൻ്റണി (ആലപ്പുഴ).പിതാവിന് അസുഖം കൂടുതലയതിനെ തുടർന്ന് മാത്യൂസ് രണ്ടാഴ്ചയായി നാട്ടിലുണ്ടായിരുന്നു. 

മൃതസംസ്ക്കാര ശുശ്രൂഷകൾ ഇന്ന് ഞായർ (29/08/21) വൈകിട്ട് 3 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് പെരിയപ്പുറം സെൻറ്.ജോൺസ് ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ സംസ്കരിക്കുന്നതാണ്.

പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സൺ തോമസ്, സെക്രട്ടറി സുരേഷ് നായർ, എം.എം.സി.എ പ്രസിഡൻ്റ് ബിജു പി മാണി,  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തിനേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more