1 GBP = 103.87

ബോൾട്ടണിലെ മാത്യു സെബാസ്റ്റ്യന്റെ പിതാവ് കൂത്രപ്പള്ളി മടത്തിനാൽ മത്തായി ദേവസ്യ (82) നിര്യാതനായി.

ബോൾട്ടണിലെ മാത്യു സെബാസ്റ്റ്യന്റെ പിതാവ് കൂത്രപ്പള്ളി മടത്തിനാൽ മത്തായി ദേവസ്യ (82) നിര്യാതനായി.

ബോൾട്ടണിലെ മാത്യു സെബാസ്റ്റ്യന്റെ (ബിജു) പിതാവ്, കൂത്രപ്പള്ളി മടത്തിനാൽ മത്തായി ദേവസ്യ (അപ്പാപ്പി – 82) വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം 31/3/2023, വെള്ളിയാഴ്ച്ച നിര്യാതനായി. മൃത സംസ്കാര ശുശ്രുഷകൾ ഇന്ന് തിങ്കളാഴ്ച (03/04/23) ഉച്ചകഴിഞ്ഞ് 3.30 ന് ദൈവംപടിയിലെ വസതിയിൽ ആരംഭിക്കുകയും അതിന് ശേഷം കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്‍കാരം നടത്തപ്പെടുന്നതുമാണ്.

പരേതന്റെ ഭാര്യ മറിയാമ്മ ദേവസ്യ പള്ളിക്കൂട്ടുമ്മ കോലാചേരി കുടുംബാംഗമാണ്. മക്കൾ മേഴ്‌സി തങ്കച്ചൻ ( ന്യൂ ഡൽഹി ), ഫ്രാൻസിസ് ദേവസ്യ (ന്യൂ ഡൽഹി ), തോമസ് ദേവസ്യ ( ന്യൂ ഡൽഹി ), ജെസ്സി സെബാസ്റ്റ്യൻ (പത്തനാട് ), മാത്യു സെബാസ്റ്റ്യൻ (ബോൾട്ടൺ, യു കെ). മരുമക്കൾ

തങ്കച്ചൻ പാലമുറിയിൽ (ന്യൂ ഡൽഹി), സ്നേഹ ഫ്രാൻസിസ് (ന്യൂ ഡൽഹി), റീത്ത തോമസ് ( ന്യൂ ഡൽഹി), ബിനോയ്‌ എബ്രഹാം പൊയ്യക്കര (പത്തനാട്), റോസമ്മ മാത്യു (യു കെ). ആൻ മരിയ ദേവ്, അഖിൽ ഫ്രാൻസിസ്, അൻവിൽ ഫ്രാൻസിസ്, അമൽ തോമസ്, അലൻ തോമസ്, ബോബിൻ ബിനോയ്‌, ബെൻ ബിനോയ്‌, അലക്സ്‌ മാത്യു, ഫെലിക്സ് മാത്യു എന്നിവരാണ് കൊച്ച് മക്കൾ.

ബിജുവിന്റെ പിതാവിന്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ് എന്നിവർ അനുശോചനം അറിയിച്ചു. പിതാവിൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം  നിര്യാണത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്‌മ ന്യൂസ് ടീമും പങ്ക് ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more