1 GBP = 103.12

യു എ ഇ ജയിലിൽ അനുഭവിച്ചത് കൊടിയ നരകയാതന; വെളിപ്പെടുത്തലുമായി എംഐ 6 ചാരനെന്നാരോപിച്ച് തടവിൽക്കഴിഞ്ഞ ബ്രിട്ടീഷ് വിദ്യാർത്ഥി

യു എ ഇ ജയിലിൽ അനുഭവിച്ചത് കൊടിയ നരകയാതന; വെളിപ്പെടുത്തലുമായി എംഐ 6   ചാരനെന്നാരോപിച്ച് തടവിൽക്കഴിഞ്ഞ ബ്രിട്ടീഷ് വിദ്യാർത്ഥി

ലണ്ടൻ: പഠനാവശ്യത്തിനായി ദുബായിലെത്തിയ ബ്രിട്ടീഷ് പൗരനായ മാത്യു ഹെഡ്ജസ് എന്ന 31 കാരനെ എം ഐ 6 ചാരനെന്നാരോപിച്ച് യുഎഇ സുരക്ഷാസേന തടവിലാക്കിയത് അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ ചർച്ചാവിഷയമായിരുന്നു. ബ്രിട്ടനും യുഎഇ തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ തന്നെ വിഷയം ഏറെ വിള്ളൽ സൃഷ്ടിച്ചിരുന്നു. അഞ്ചു മാസത്തെ തടവിന് ശേഷം യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് കുറ്റവാളികൾക്ക് നൽകിയ പൊതുമാപ്പിൽ മാത്യു ഹെഡ്‌ജസിനെയും സർക്കാർ ഉൾപ്പെടുത്തുകയായിരുന്നു. പൊതുമാപ്പ് ലഭിച്ച് ബ്രിട്ടനിൽ തിരികെയെത്തിയ മാത്യു മാധ്യമങ്ങൾക്ക് മുന്നിലാണ് അനുഭവിച്ച കൊടുംക്രൂരതകൾ വെളിപ്പെടുത്തിയത്.

ഗൾഫിലെ സുരക്ഷാ സംവിധാനങ്ങളിൽ പിഎച്ച്ഡി ചെയ്യുന്ന മാത്യു തീസിസിന്റെ ഭാഗമായി രണ്ടാഴ്ചത്തേക്കാണ് ദുബായിലെത്തിയത്. രണ്ടാഴ്ച കഴിഞ്ഞു ബ്രിട്ടനിലേക്ക് മടങ്ങും വഴിയാണ് യുഎഇ സുരക്ഷാ സംഘം മാത്യുവിനെ എം ഐ 6 ചാരനെന്നാരോപിച്ച് മെയ് അഞ്ചിന് കസ്റ്റഡിയിലെടുക്കുന്നത്. അബുദാബിയിലെ ഇരുണ്ട ജയിലറയിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. മാരകമായ ലഹരി വസ്തുക്കൾ ശരീരത്തിൽ കുത്തിവച്ച് മൃഗീയമായി പീടിപ്പിക്കുകയായിരുന്നു. പതിനഞ്ച് മണിക്കൂർ തുടർച്ചയായി കണങ്കാലിൽ നിറുത്തുക. ഇരുട്ട് നിറഞ്ഞ മുറിയിൽ ലൈറ്റിടുന്നത് ഭക്ഷണം നൽകാൻ മാത്രമെന്ന് മാത്യു പറയുന്നു. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നെന്ന് മാത്യു കൂട്ടിച്ചേർത്തു.

ഇതിനിടയിൽ ദുബായിൽ തന്നെയുണ്ടായിരുന്ന മാത്യു ഹെഡ്‌ജസിന്റെ മാതാവാണ് ബ്രിട്ടീഷ് എംബസിയുമായി ബന്ധപ്പെട്ട് നിയമപരമായ കാര്യങ്ങൾ നീക്കിയത്. മോചനത്തോടെ ഇക്കഴിഞ്ഞ നവംബർ 26 നാണ് മാത്യു ലണ്ടനിൽ തിരിച്ചെത്തിയത്. യുഎഇ സുരക്ഷാ വിഭാഗത്തിന്റെ അനീതിക്കെതിരെ നിയമനടപടികൾക്കൊരുങ്ങുകയാണ് മാത്യുവും കുടുംബവും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more