1 GBP = 103.84
breaking news

ഒക്​ടോബറിൽ മാസ്​ വാക്​സിനേഷൻ ക്യാമ്പയിൻ നടത്തുമെന്ന്​ റഷ്യ

ഒക്​ടോബറിൽ മാസ്​ വാക്​സിനേഷൻ ക്യാമ്പയിൻ നടത്തുമെന്ന്​ റഷ്യ

മോസ്കോ: കോവിഡ്​ മഹാമാരിക്കെതിരായ പോരാട്ടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങുകയാണ്​ റഷ്യ. ലോകത്ത്​ ആദ്യമായി ​കോവിഡ്​ വാക്​സിൻ ജനങ്ങൾക്കായി ഉടൻ പുറത്തിറക്കുമെന്ന അവകാശവാദത്തിന്​​ പിന്നാലെ ഒക്ടോബറിൽ രാജ്യത്ത് കൂട്ട വാക്സിനേഷൻ ക്യാമ്പെയിൻ നടത്തുമെന്നും അറിയിച്ചിരിക്കുകയാണ്​ റഷ്യ. രാജ്യം വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സി​​െൻറ ക്ലിനിക്കൽ പരീക്ഷണഘട്ടം പൂർത്തിയായെന്നും ഒക്ടോബറിൽ രാജ്യത്ത് കൂട്ട വാക്സിനേഷൻ കാമ്പെയിൻ നടത്തുമെന്നും ആരോഗ്യമന്ത്രി മിഖായിൽ മുറഷ്കോയാണ്​ അറിയിച്ചത്​ .

‘മോസ്കോയിലെ സംസ്ഥാന ഗവേഷണ കേന്ദ്രമായ ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് കോവിഡ് 19 പ്രതിരോധ വാക്സി​​െൻറ ക്ലിനിക്കൽ പരീക്ഷണഘട്ടം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്​. വാക്സിൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്കും അദ്ധ്യാപകർക്കുമായിരിക്കും വാക്സിൻ നൽകുകയെന്നും മിഖായേൽ മുറഷ്​കോ പറഞ്ഞതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

റോയിറ്റേഴ്​സി​​െൻറ റിപ്പോർട്ടിൽ റഷ്യയുടെ ആദ്യത്തെ വാക്​സിൻ ഇൗ മാസം തന്നെ അധികൃതർ അംഗീകരിച്ചേക്കുമെന്നും പറയുന്നുണ്ട്​. എന്നാൽ കോവിഡ്​ പ്രതിരോധത്തിൽ പെട്ടന്നുള്ള റഷ്യയുടെ നീക്കത്തെ വിമർശിച്ചുകൊണ്ട്​ വിദഗ്​ധർ രംഗത്തെത്തിയിട്ടുണ്ട്​. ‘റഷ്യയും ചൈനയും വിദഗ്​ധരുടെ ഉപദേശം തേടുന്നതിന്​ മുമ്പായി കോവിഡ്​ വാക്​സിൻ പരീക്ഷിക്കുകയാണെന്ന്​ പ്രമുഖ അമേരിക്കൻ പകർച്ചവ്യാധി വിദഗ്​ധൻ ഡോ. ആന്തണി ഫൗസി ആരോപിച്ചിരുന്നു. സുരക്ഷിതവും ഫലപ്രദവുമായ വാക്​സിൻ അമേരിക്ക ഇൗ വർഷം അവസാനത്തേക്കെങ്കിലും അവതരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more