1 GBP = 103.97

മലയാളീ അസോസിയേഷൻ സൗത്താംപ്ടൺ പതിനഞ്ചാം വാർഷികവും ഓണാഘോഷവും നാളെ ന്യൂഫോറെസ്റ്റിൽ വച്ച്; യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള മുഖ്യാതിഥി….

മലയാളീ അസോസിയേഷൻ സൗത്താംപ്ടൺ പതിനഞ്ചാം വാർഷികവും  ഓണാഘോഷവും നാളെ ന്യൂഫോറെസ്റ്റിൽ വച്ച്; യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള മുഖ്യാതിഥി….

കോവിഡ് മൂലമുണ്ടായ  ഒരു വർഷത്തെ ഇടവേളക്കുശേഷം 2021 ൽ മലയാളികൾ ഓണം വീണ്ടും ആഘോഷിക്കുവാൻ ശ്രമിക്കുകയാണ്. മാസ് (MAS) സംഘടനയുടെ പതിനഞ്ചാം വാർഷികവും  ഓണാഘോഷവും ടൈൽ ബാൺ ഔട്ഡോർ സെന്ററിൽ നാളെ ഞായറാഴ്ച (ജൂലൈ 19) നടക്കുകയാണ്.

ഓണസദ്യയോടെ ആരംഭിച്ചു കൃത്യം 2:30 ന്  മാവേലി തമ്പുരാനെ വരവേൽക്കും. താലപ്പൊലിയേന്തിയ കുട്ടികളും, ചെണ്ടമേളവും, പുലികളിയും, മെഗാ തിരുവാതിരയും, ഓണം സ്പെഷ്യൽ വടം വലിയുമെല്ലാം ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.

മാസ് പ്രസിഡന്റ്  റോബിൻ എബ്രഹാം അധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള മുഖ്യാതിഥിയായിരിക്കും. മെമ്പേഴ്സിന്റെ കലാപരിപാടികൾക്കൊപ്പം ഡി.ജെ ക്കൊപ്പം നൃത്തച്ചുവടുകൾ വച്ച് കോവിഡിന്റെ പ്രഹരത്തിൽ നിന്നും ആശ്വാസം കണ്ടെത്തുവാൻ മാസ് ഒരുങ്ങിക്കഴിഞ്ഞു. ഓണാഘോഷം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് മാസ് എക്സിക്യൂട്ടീവ് കമ്മിറ്റി.

മലയാളി അസോസിയേഷൻ  സൗത്താംപ്റ്റൺ ഓണാഘോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more