1 GBP = 103.70

ലണ്ടൻ ട്രെയിൻ സ്റ്റേഷനിൽ മുഖംമൂടി ധാരികളുടെ വെടിവയ്പ്പ്; ഒരാൾക്ക് പരിക്കേറ്റു

ലണ്ടൻ ട്രെയിൻ സ്റ്റേഷനിൽ മുഖംമൂടി ധാരികളുടെ വെടിവയ്പ്പ്; ഒരാൾക്ക് പരിക്കേറ്റു

ലണ്ടൻ: ലണ്ടനിലെ വാൽത്തംസ്റ്റോയിലെ സെന്റ് ജെയിംസ് സ്ട്രീറ്റ് ഓവർഗ്രൗണ്ട് ട്രെയിൻ സ്റ്റേഷനിലാണ് മുഖംമൂടി ധാരികൾ വെടിവയ്പ്പ് നടത്തിയത്. ഒരാളെ പിന്തുടർന്നെത്തിയ മുഖംമൂടി ധാരികൾ കാലിൽ വെടിവയ്ക്കുകയായിരുന്നുവന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന മൊഴി.

ഇന്ന് ഉച്ചക്ക് ഒന്ന് നാല്പതോടെയാണ് വെടിവയ്പ്പ് നടന്നതെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്. സ്ഥലത്ത് പാഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ സംഘവും സ്റ്റേഷൻ മുഴവനും ഒഴിപ്പിക്കുകയായിരുന്നു. വെടിവയ്പ്പ് നടത്തിയതിന് ശേഷം മുഖംമൂടി ധാരികൾ രക്ഷപ്പെട്ടിരുന്നു. പോലീസ് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഇരുപതുകാരനായ യുവാവിനാണ് സംഭവത്തിൽ പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഇയ്യാളുടെ നില ഗുരുതരമല്ലെന്നാണ് അറിയാൻ കഴിയുന്നത്. സംഭവത്തെത്തുടർന്ന് സ്റ്റേഷൻ അടച്ചിരുന്നു. പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more