1 GBP = 103.14

യുക്മ നാഷണൽ ജോയിൻ്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടത്തിൻ്റെ മാതാവിന്റെ സംസ്കാര ചടങ്ങുകൾ നാളെ

യുക്മ നാഷണൽ ജോയിൻ്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടത്തിൻ്റെ മാതാവിന്റെ സംസ്കാര ചടങ്ങുകൾ നാളെ

യുക്മ നാഷണൽ ജോയിൻ്റ് ട്രഷററും, ആർ സി എൻ ലണ്ടൻ ഡയറക്ടർ ബോർഡംഗവുമായ എബ്രഹാം പൊന്നുംപുരയിടത്തിൻ്റെ മാതാവിന്റെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. പാലാ പൊന്നുംപുരയിടം ഔസേപ്പച്ചൻ്റ ഭാര്യയുമായ  മേരിക്കുട്ടി ജോസഫ് പൊന്നുംപുരയിടം (78) കഴിഞ്ഞ ഞായറാഴ്ച്ചയാണ് (19/06/2022) മരണമടഞ്ഞത്. വസതിയായ പാലാ ആർ വി റോഡിലെ പൊന്നുംപുരയിടത്തിൽ നടക്കുന്ന പ്രാർത്ഥനകൾക്ക് ശേഷം മുത്തോലി സെന്റ് ജോർജ്ജ് ദേവാലയത്തിൽ നാളെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് കുടുംബ കല്ലറയിൽ മൃതദേഹം സംസ്കരിക്കും.

പരേത കല്ലൂർക്കുളം തെക്കേമുറി പുറങ്ങനാൽ സ്വർണ വ്യാപാരിയായിരുന്ന പരേതനായ പി.ഐ എബ്രഹാമിൻ്റെ മകളും, മുൻ അകലകുന്നം  പഞ്ചായത്ത് പ്രസിഡൻ്റ് സണ്ണി എബ്രഹാമിൻ്റെ സഹോദരിയുമാണ്. മക്കൾ: മിനി ജോജോ, ജിജി ജോൺ, അബ്രാഹം പൊന്നുംപുരയിടം. മരുമക്കൾ: പരേതനായ ജോജോ മാനുവേൽ ചരണകുന്നേൽ, ഭരണങ്ങാനം, ജോൺ സെബാസ്റ്റ്യൻ, വള്ളുവംകോട്ട്, രാമപുരം.  കൊച്ചുമക്കൾ: ശിൽപ ജോൺ, ജ്യോതി ആൻ ജോജോ. 

എബ്രഹാമിൻ്റെ മാതാവിൻ്റെ നിര്യാണത്തിൽ യുക്മ നേതൃത്വം അനുശോചനം രേഖപ്പെടുത്തിയിരുന്നു. മാതാവിന്റെ നിര്യാണത്തെത്തുടർന്ന് എബ്രഹാം ജോസ് നാട്ടിലെത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more