1 GBP = 101.45
breaking news

യുകെ മലയാളിയുടെ മാതാവ് മാഞ്ചെസ്റ്ററിൽ മരണമടഞ്ഞു; വിടപറഞ്ഞത് ഷാജി വരാക്കുടിയുടെ മാതാവ് മേരി തോമസ്

<strong>യുകെ മലയാളിയുടെ മാതാവ് മാഞ്ചെസ്റ്ററിൽ മരണമടഞ്ഞു; വിടപറഞ്ഞത് ഷാജി വരാക്കുടിയുടെ മാതാവ് മേരി തോമസ്</strong>

മാഞ്ചെസ്റ്റെർ: യുകെ മലയാളിയുടെ മാതാവ് മാഞ്ചെസ്റ്ററിൽ മരണമടഞ്ഞു. യു കെ ക്നാനായ കാത്തലിക് അസോസിയേയേഷൻ മുൻ ട്രഷററും , യു കെ യിലെ മലയാളി കളുടെ മത സാമൂഹ്യ സാംസകാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ ഷാജി വരാക്കുടിയുടെ മാതാവുമായ മേരി തോമസാണ് (94 ) നിര്യാതയായത്. മകനും കുടുംബത്തിനുമൊപ്പം ദീർഘനാളായി കഴിയവെയാണ് അന്ത്യം.

നീണ്ടൂർ വരാക്കുടിലിൽ പരേതനായ ലൂക്കാ തോമസിന്റെ ഭാര്യയാണ്. സംസ്ക്കാരം പിന്നീട് മാഞ്ചസ്റ്ററിൽ തന്നെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പരേത അറുന്നൂറ്റിമംഗലം ഇലക്കാട്ട് കുടുംബാംഗമാണ്. പരേതയുടെ ആത്മ ശാന്തിക്കായി ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറൽ ഫാ. സജി മലയിൽ പുത്തൻ പുരയുടെ കാർമികത്വത്തിൽ വസതിയിൽ പ്രത്യേക പ്രാർത്ഥനകളൂം നടന്നു.

മക്കൾ ഷാജി തോമസ് യു കെ, ആലീസ് ലൂക്കോസ്, ലൈബി സന്തോഷ് ( യു സ് എ ), മരുമക്കൾ: ജീമോൾ കണ്ണികുളത്തേൽ, ലൂക്കോസ് തത്തംകുളം, സന്തോഷ് അരിശേരിയിൽ.

യു കെയിലെ സാമുദായിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി നിൽക്കുന്ന ഷാജി വരാക്കുടിയുടെ മാതാവിന്റെ നിര്യാണത്തിൽ യുക്മ പ്രിസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, പി.ആർ.ഒ അലക്സ് വർഗീസ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ബിജു പീറ്റർ, ദേശീയ സമിതിയംഗം ജാക്സൺ തോമസ്, ഓൾഡ് ഹാം മലയാളി അസ്സോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more