മാഞ്ചെസ്റ്റെർ: യുക്മ നേതാവും യു കെ ക്നാനായ കാത്തലിക് അസോസിയേയേഷൻ മുൻ ട്രഷററും, യു കെ യിലെ മലയാളി കളുടെ മത സാമൂഹ്യ സാംസകാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ ഷാജി വരാക്കുടിയുടെ മാതാവ് മേരി തോമസ് (94 ) നിര്യാതയായി. നീണ്ടൂർ വരാക്കുടിലിൽ പരേതനായ ലൂക്കാ തോമസിന്റെ ഭാര്യയാണ്. സംസ്ക്കാരം പിന്നീട് മാഞ്ചസ്റ്ററിൽ നടക്കും. പരേത അറുന്നൂറ്റിമംഗലം ഇലക്കാട്ട് കുടുംബാംഗമാണ്.
മക്കൾ: ഷാജി തോമസ് യു കെ, ആലീസ് ലൂക്കോസ്, ലൈബി സന്തോഷ് ( യു സ് എ ), മരുമക്കൾ: ജീമോൾ കണ്ണികുളത്തേൽ, ലൂക്കോസ് തത്തംകുളം, സന്തോഷ് അരിശേരിയിൽ. സംസ്കാരം പിന്നീട് യു കെയിൽ നടക്കും.
യു കെയിലെ സാമുദായിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി നിൽക്കുന്ന ഷാജി വരാക്കുടിയുടെ മാതാവിന്റെ നിര്യാണത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, കേരള കൊണ്ഗ്രെസ്സ് ചെയർമാൻ ജോസ് കെ മാണി, തോമസ് ചാഴികാടൻ എം പി, എന്നിവർ അനുശോചിച്ചു.
പരേതയുടെ ആത്മ ശാന്തിക്കായി ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറൽ ഫാ. സജി മലയിൽ പുത്തൻ പുരയുടെ കാർമികത്വത്തിൽ വസതിയിൽ പ്രത്യേക പ്രാർത്ഥനകളൂം നടന്നു .
ഷാജി വരാക്കുടിയുടെ പ്രിയ മാതാവിന്റെ വേർപാടിൽ യുക്മ പ്രിസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, നാഷണൽ വൈസ് പ്രസിഡന്റ് ഷീജോ വർഗ്ഗീസ് യുഎൻഎഫ് നാഷണൽ കോർഡിനേറ്ററും ജോയിന്റ് ട്രഷററുമായ എബ്രഹാം പൊന്നുംപുരയിടം, പി.ആർ.ഒ അലക്സ് വർഗീസ്, യുക്മ ലെയ്സൺ ഓഫീസർ മനോജ് കുമാർ പിള്ള, ദേശീയ വക്താവ് അഡ്വ.എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം ജാക്സൺ തോമസ്, നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡൻ്റ് ബിജു പീറ്റർ, നോർത്ത് വെസ്റ്റ് റീജിയണൽ സെക്രട്ടറിയും ഓർഡാം മലയാളി അസോസിയേഷൻ പ്രസിഡൻ്റുമായ ജോസഫ്, ട്രഷറർ ബിജു മൈക്കിൾ, മറ്റു റീജിയണൽ പ്രസിഡന്റുമാർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….
click on malayalam character to switch languages