1 GBP = 105.67
breaking news

യു കെയിൽ മരണമടഞ്ഞ മലയാളി നേഴ്സ് മേരി ജോണിന് സെപ്തംബർ 13 ന് യാത്രാമൊഴിയേകും ; പൊതുദർശ്ശനം 11നും,12നും; സംസ്ക്കാരം എൻഫീൽഡിൽ.

യു കെയിൽ മരണമടഞ്ഞ മലയാളി നേഴ്സ് മേരി ജോണിന് സെപ്തംബർ 13 ന് യാത്രാമൊഴിയേകും ; പൊതുദർശ്ശനം 11നും,12നും; സംസ്ക്കാരം എൻഫീൽഡിൽ.

അപ്പച്ചൻ കണ്ണഞ്ചിറ

എൻഫീൽഡ്: ക്യാൻസർ രോഗ ചികിത്സയിലിരിക്കെ ലണ്ടൻ എൻഫീൽഡിൽ മരിച്ച മലയാളി നേഴ്സ് പുത്തൻകണ്ടത്തിൽ മേരി ജോണിന്റെ അന്ത്യോപചാര ശുശ്രുഷകളും സംസ്‌ക്കാരവും സെപ്തംബർ 13 ന് ബുധനാഴ്ച നടക്കും. അടുത്ത തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും  പൊതുദർശ്ശനത്തിനു അവസരം ഒരുക്കുന്നുണ്ട്. 

 മലയാളികൾക്കിടയിൽ വളരെ സൗഹൃദം കാത്തു സൂക്ഷിക്കുകയും ആവശ്യങ്ങളിൽ അവർക്ക് സഹായിയുമായിരുന്ന മേരി ഏവരുടെയും  പ്രിയപ്പെട്ട ‘മേരി ആന്റി’ ആയിരുന്നു.

മുളന്തുരുത്തി സദേശിനിയായ മേരി പി ജോൺ (63)കഴിഞ്ഞ ഇരുപതു വർഷമായി എൻഫീൽഡിൽ താമസിച്ചു വരുകയായിരുന്നു. വയറു വേദനയെ തുടർന്നുള്ള പരിശോധനയിൽ അർബുദ രോഗമാണെന്ന് സ്ഥിരീകരിക്കുകയും, ചികിത്സാ നടപടികൾ ആരംഭിക്കവേ തന്നെ പെട്ടെന്ന് രോഗം മൂർച്ഛിക്കുകയുമായിരുന്നു.

ആല്മീയവും, ജീവ കാരുണ്യവും, സാമൂഹ്യവുമായ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മേരി, നിർദ്ധന വിദ്യാർത്ഥികളുടെ പഠനച്ചിലവും വഹിച്ചിരുന്നു.  

മലയാളികൾക്കിടയിലെ പ്രിയപ്പെട്ട ‘മേരി ആന്റി’ക്ക് എൻഫീൽഡിൽ സ്നേഹാർദ്രമായ യാത്രാമൊഴി നേരുവാൻ ഉള്ള ഒരുക്കത്തിലാണ് മലയാളി സമൂഹം.

മുളന്തുരുത്തി പുത്തൻ കണ്ടത്തിൽ പരേതരായ ജോൺ-അന്നക്കുട്ടി ദമ്പതികളുടെ മകളാണ് മേരി പി ജോൺ. ജോണി പി ജോൺ (ന്യൂയോർക്ക് ), ജേക്കബ് പി ജെ, ജോസ് പി ജോൺ, പരേതയായ അമ്മിണി ജോയി, ലീലാ ജോർജ്ജ് എന്നിവർ സഹോദരങ്ങളാണ്.

പരേതയുടെ അന്ത്യോപചാര ശുശ്രുഷകളിലും സാസ്‌ക്കാരത്തിലും പങ്കു ചേരുവാനായി സഹോദരങ്ങൾ  

പത്താം തീയതിയോടെ 

യു കെ യിൽ എത്തിച്ചേരും.

എൻഫീൽഡ് കാവെൽ ഹോസ്പിറ്റൽ വാർഡിന്റെ സീനിയർ സിസ്റ്റർ പദവിയിൽ ജോലിയിലിരിക്കെ മരിച്ച മേരി അവിവാഹിതയായിരുന്നു. 

അന്ത്യോപചാര ശുശ്രുഷകൾ :

സെപ്തംബർ 13  ന് ബുധനാഴ്ച ഉച്ചക്ക് 12:00മണിക്ക് ആരംഭിക്കും. 

Our Lady Of Mount Carmel & Saint George RC Church

45 London Road, Enfield, EN2 6DS

Cemetery 

Enfield Crematorium & Cemetery 

Enfield EN1 4DS

കൂടുതൽ  വിവരങ്ങൾക്ക്

ജോസ് വർഗ്ഗീസ്- 07588 422544

അൽഫോൻസാ ജോസ്- 07804 833689

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more