1 GBP = 102.92
breaking news

മർത്ത മറിയം വനിതാസമാജം മധ്യമേഖല ഏകദിന സമ്മേളനം ബിർമിംഗ്ഹാമിലെ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ഫെബ്രുവരി 22 ശനിയാഴ്ച്ച

മർത്ത മറിയം വനിതാസമാജം മധ്യമേഖല ഏകദിന സമ്മേളനം ബിർമിംഗ്ഹാമിലെ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ഫെബ്രുവരി 22 ശനിയാഴ്ച്ച

ജോർജ്ജ് മാത്യു, പി ആർ ഓ

ബിർമിംഗ്ഹാം: മലങ്കര ഇന്ത്യൻ ഓർത്തഡോക്സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മർത്ത മറിയം വനിതാ സമാജം മധ്യമേഖലാ ഏകദിന സമ്മേളനം ഫെബ്രുവരി 22 ശനിയാഴ്ച്ച ബിർമിംഗ്ഹാമിലെ സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓര്ത്തഡോക്സ് പള്ളിയിൽ വച്ച് നടക്കും. “എന്റെ പ്രാർത്ഥന മുഴുവനും എന്നിലും ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ (ഈയോസ് 27 : 3 )” എന്നതാണ് കോൺഫറൻസിന്റെ ചിന്താ വിഷയം. മേൽപ്പറഞ്ഞ വിഷയത്തെ ആസ്പദമാക്കി ചര്ച്ചാ ക്ലാസ്സുകളും, വചന പ്രഘോഷണവും, ഗാനപരിശീലനവും, പ്രശ്നോത്തരിയും ക്രമീകരിച്ചിട്ടുണ്ട്.

ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പ്രാർത്ഥന ഗാനത്തോടെ ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ ബിർമിംഗ്ഹാം ഇടവക വികാരിയും ഭദ്രാസന കൗൺസിലറുമായ ഫാ. മാത്യൂസ് കുര്യാക്കോസ് അധ്യക്ഷത വഹിക്കും. ഭദ്രാസന സെക്രട്ടറി ഫാ. ഹാപ്പി ജേക്കബ് സമ്മേളനം ഔപചാരികമായി ഉദ്‌ഘാടനം ചെയ്യും. ഫാ. വർഗ്ഗീസ് മാത്യു, ഫാ. അനൂപ് എബ്രഹാം, ഫാ. ടോം ജേക്കബ്, സോഫി തോമസ്, റൂബി ഡെനിൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിക്കും.

മധ്യമേഖലയിലെ പത്ത് പള്ളികളിൽ നിന്ന് നൂറിലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് മേഖല സെക്രട്ടറി റൂബി ഡെനിൻ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more