1 GBP = 104.17

ടോക്യോ ഒളിമ്പിക്​സിലെ വേഗരാജാവായി ഇറ്റലിയുടെ മാർഷൽ ജേക്കബ്​സ്; ബ്രിട്ടന് തിരിച്ചടിയായി ഷാർണൽ ഹ്യൂസിന് ഫൈനലിൽ അയോഗ്യത

ടോക്യോ ഒളിമ്പിക്​സിലെ വേഗരാജാവായി ഇറ്റലിയുടെ മാർഷൽ ജേക്കബ്​സ്; ബ്രിട്ടന് തിരിച്ചടിയായി ഷാർണൽ ഹ്യൂസിന് ഫൈനലിൽ അയോഗ്യത

ടോക്യോ: ഇറ്റലിയുടെ മാർഷൽ ജേക്കബ്​സ്​ ലോകത്തെ വേഗരാജാവ്​. 9.80 സെക്കന്‍റിൽ 100 മീറ്റർ ഫിനിഷ്​ ചെയ്​താണ്​ മാർഷൽ ജേക്കബ്​സ്​ ടോക്യോ ഒളിമ്പിക്​സിലെ സുവർണ താരമായത്​. 9.84 സെക്കൻഡിൽ ഫിനിഷ്​ ചെയ്​ത അമേരിക്കയുടെ ഫ്രെഡ്​ കേർളിക്കാണ്​ വെള്ളി. കാനഡയു​െട ആൻട്രെ ഡെ ഗ്രാസ്യക്കാണ്​ വെങ്കലത്തിൽ മുത്തമിട്ടു. 1992ന്​ ശേഷം ആദ്യമായാണ്​ ഒരു യൂറോപ്യൻ താരം ഒളിമ്പിക്​സ്​ 100 മീറ്ററിൽ സ്വർണം നേടുന്നത്​.

എന്നാൽ ഫൈനലിൽ ബ്രിട്ടീഷ് സ്പ്രിന്റർ ഷാർണൽ ഹ്യൂസസിന് അയോഗ്യത കല്പിക്കപ്പെട്ടത് ടീം ജിബിക്ക് തിരിച്ചടിയായി. സ്റ്റാർട്ടിങ്ങിൽ വന്ന പിഴവുകളാണ് അയോഗ്യതക്ക് കാരണമായത്. 2000 ൽ സിഡ്നി ഗെയിംസിൽ ഡുവൈൻ ചേംബേഴ്സിനും ഡാരൻ കാംപ്ബെല്ലിനും ശേഷം പുരുഷന്മാരുടെ ഒളിമ്പിക്സ് 100 മീറ്റർ ഫൈനലിൽ മത്സരിക്കുന്ന ആദ്യ ബ്രിട്ടീഷുകാരനായിരുന്നു ഹ്യൂസ്.

അതേസമയം വനിതകളുടെ 100 മീറ്ററിൽ സ്വർണം, വെള്ളി, വെങ്കലം മെഡലുകൾ നേടി ആധിപത്യമുറപ്പിച്ച ജമൈക്കക്ക് പുരുഷ വിഭാഗത്തിൽ വൻ വീഴചപറ്റിയതായിരുന്നു​ ഫൈനലിനൊരുങ്ങും മുമ്പുള്ള കൗതുക സംഭവം. സെമി​ഫൈനൽ കടമ്പ കടക്കാൻ ജമൈക്കൻ താരങ്ങൾക്കായില്ല.

2004ന്​ ശേഷം ജമൈക്കൻ താരങ്ങളില്ലാത്ത ആദ്യ 100 മീറ്റർ ഫൈനലിനാണ്​ അരങ്ങൊരുങ്ങിയത്​. സെമി ഫൈനലിൽ ജമൈക്കയുടെ യൊഹാൻ ​േബ്ലയ്​ക്​ ആറാമതായാണ്​ ഫിനിഷ്​ ചെയ്​തത്​. അമേരിക്കയുടെ ലോക ഒന്നാം നമ്പർ താരവും ചാമ്പ്യനാകുമെന്ന്​ പ്രവചിക്കപ്പെടുകയും ചെയ്​തിരുന്ന ട്രെയ്​വർ ബ്രോംവെലിന്​ ഫൈനലിന്​ യോഗ്യത നേടാനാകാത്തത്​​ ഏവരെയും ഞെട്ടിച്ചിരുന്നു.

അതേ സമയം എല്ലാവരെയും അമ്പരപ്പിച്ച്​ ചൈനയുടെ സൂബിങ്​ഷിയാൻ 9.83 മിനിറ്റിന്‍റെ ഏഷ്യൻ റെക്കോർഡോടെ ഫൈനലിലേക്ക്​ കടന്നു. ഫൈനലിലുള്ള ഏക ഏഷ്യൻ താരവും ബിങ്​ഷിയാനാണ്. ​ 2012 ലണ്ടൻ ഒളിമ്പിക്​സിൽ ജമൈക്കൻ ഇതിഹാസം ഉസൈൻ ബോൾട്ട്​ കുറിച്ച 9.63 സെക്കന്‍റാണ്​ ഒളിമ്പിക്​ റെക്കോർഡ്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more