1 GBP = 103.52
breaking news

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ വിവാഹ ഒരുക്ക സെമിനാര്‍ ജൂണ്‍, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളില്‍….

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ വിവാഹ ഒരുക്ക സെമിനാര്‍ ജൂണ്‍, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളില്‍….

 ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രസ്റ്റണ്‍: കുടുംബ ജീവിതത്തിനൊരുങ്ങുന്ന യുവതീയുവാക്കള്‍ക്ക് ആത്മീയ മാനസിക ഒരുക്കം നല്‍കുന്ന വിവാഹ ഒരുക്ക സെമിനാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഈ മാസം 23 ,25 (വെള്ളി, ഞായര്‍), സെപ്റ്റംബര്‍ 20 ,22 (ബുധന്‍, വെള്ളി) , ഡിസംബര്‍ 15 ,17 (വെള്ളി, ഞായര്‍) ദിവസങ്ങളില്‍ നടക്കും. ആദ്യ ദിനം രാവിലെ 10.30ന് ആരംഭിക്കുന്ന സെമിനാര്‍ മൂന്നാം ദിവസം ഉച്ച കഴിഞ്ഞു 4 മണിക്കാണ് അവസാനിക്കുന്നത്.

മൂന്നു ദിവസം താമസിച്ചു പങ്കെടുക്കുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ഈ ധ്യാനത്തില്‍ പൂര്‍ണ്ണമായും പങ്കെടുക്കുന്നവര്‍ക്ക് കോഴ്സിന്റെ അംഗീകാര സര്‍ട്ടിഫിക്കേറ്റ് ലഭിക്കുന്നതായിരിക്കും. ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ വരുന്നവര്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മുഖചിത്രം ഉള്‍പ്പെടുന്ന പാസ്‌പോര്‍ട്ട് പേജിന്റെ ഒരു കോപ്പിയും കൊണ്ട് വരേണ്ടതാണ്. ട്രെയിന്‍ മാര്‍ഗം വരുന്നവര്‍ക്കു മാക്‌സ്ഫീല്‍ഡ് സ്റ്റേഷനാണ് സെമിനാര്‍ നടക്കുന്ന സ്ഥലത്ത് നിന്നും ഏറ്റവും അടുത്തുള്ളത്. അവിടെ നിന്നും ടാക്‌സിയില്‍ സാവിയോ ഹോമില്‍ എത്തിച്ചേരാവുന്നതാണ്. സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ക്ക് കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടാകുന്നതാണ്.

ഇന്ത്യയിലെ എല്ലാ കത്തോലിക്കാ വിഭാഗങ്ങളും വിവാഹം ആശിര്‍വദിക്കുന്നതിന് മുന്‍പ് ദമ്പതികള്‍ ഈ ഒരുക്ക വിവാഹ സെമിനാറില്‍ സംബന്ധിച്ചിരിക്കണമെന്ന് കര്‍ശനമായി നിഷ്‌കര്‍ഷിക്കാറുണ്ട്. ഈ സെമിനാറില്‍ ലഭിക്കുന്ന അറിവുകളും പരിശീലനങ്ങളും ഭാവി ജീവിതത്തില്‍ ഏറെ ഉപകാരപ്രദമാണെന്നാണ് ഈ കോഴ്സില്‍ പങ്കെടുത്തിട്ടുള്ളവര്‍ നല്‍കുന്ന പ്രതികരണം. കുടുംബ ജീവിതത്തില്‍ ഭാവിയില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ യുവതീയുവാക്കളെ ആത്മീയമായും മാനസികമായും ഒരുക്കുകയാണ് വിവാഹ ഒരുക്ക സെമിനാറിന്റെ ലക്ഷ്യമെന്ന് രക്ഷാധികാരിയും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ മെത്രാനുമായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ഫാമിലി അപ്പോസ്തലന്റെ ചുമതല വഹിക്കുന്ന ഡോ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് ഡോ. തോമസ് പാറയടിയില്‍ MST എന്നിവരാണ് സെമിനാറിന് നേതൃത്വം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Dr. Sebastian Namattathil, Director, Family Apostalate, Syro Malabar Epaprchy of Great Briton, St. Ignatius Squire, Preston PR1 1TT Mobile 0044- 07481796817 Email: [email protected]

വിലാസം:

Savio House, Ingersley Road, Bollington, SK10 5RW

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more