1 GBP = 103.92

മുംബൈ ഇന്ത്യൻസ് പരിശീലകനായി മാർക്ക് ബൗച്ചർ

മുംബൈ ഇന്ത്യൻസ് പരിശീലകനായി മാർക്ക് ബൗച്ചർ

മുംബൈ ഇന്ത്യൻസിൻ്റെ പുതിയ പരിശീലകനായി ദക്ഷിണാഫ്രിക്കയുടെ മുൻ താരം മാർക്ക് ബൗച്ചറിനെ നിയമിച്ചു. മുൻ പരിശീലകൻ മഹേല ജയവർധനെയ്ക്ക് പകരക്കാരനായാണ് ബൗച്ചറെ നിയമിച്ചത്. ദക്ഷിണാഫ്രിക്കൻ ദേശീയ ടീം പരിശീലക സ്ഥാനത്തുനിന്ന് ബൗച്ചർ ഈയിടെ രാജിവച്ചിരുന്നു.

മുംബൈ ഇന്ത്യൻസിൻ്റെയും ഫ്രാഞ്ചൈസിയുടെ യുഎഇ, ദക്ഷിണാഫ്രിക്ക ലീഗുകളിലെയും ടീമുകളുടെ ഹെഡ് ഓഫ് പെർഫോഫൻസ് ദൗത്യം ഏറ്റെടുക്കുന്നതോടെയാണ് ജയവർധനെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. 2017 മുതൽ മുംബൈ ഇന്ത്യൻസിൻ്റെ പരിശീലകനാണ് ജയവർധനെ. ജയവർധനെയ്ക്ക് കീഴിൽ മുംബൈ മൂന്ന് ഐപിഎൽ കിരീടങ്ങളും നേടി. ഇക്കൊല്ലം യുഎഇ ലീഗിലും ദക്ഷിണാഫ്രിക്കൻ ലീഗിലും ഫ്രാഞ്ചൈസി ടീമുകൾ വാങ്ങി. ഈ മൂന്ന് ടീമുകളുടെയും ആകെ മേൽനോട്ടമാവും ഇനി ജയവർധനെ വഹിക്കുക. മുംബൈ ഇന്ത്യൻസിൻ്റെ ഡയറക്ടർ ഓഫ് ഓപ്പറേഷൻസായ സഹീർ ഖാനും ആ സ്ഥാനമൊഴിഞ്ഞു. താരം ഇനി മൂന്ന് ഫ്രാഞ്ചൈസികളുടെയും ഗ്ലോബൽ ഹെഡ് ഓഫ് ക്രിക്കറ്റ് ഡെവലപ്മെൻ്റായി പ്രവർത്തിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more