1 GBP = 102.92
breaking news

സ്റ്റോക്ക് ഓൺ ട്രെൻ്റ് മലയാളി ബാബു തോമസിൻ്റെ മകൾ മരിയ ബാബു നിര്യാതയായി…

സ്റ്റോക്ക് ഓൺ ട്രെൻ്റ് മലയാളി ബാബു തോമസിൻ്റെ മകൾ മരിയ ബാബു നിര്യാതയായി…

സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ബാബു തോമസിൻ്റേയും ഷൈജി പൗലോസിൻ്റേയും മകൾ മരിയ ബാബു (21) നിര്യാതയായി. ഏതാനും ദിവസമായി മരിയമോൾ അസുഖ ബാധിതയായി  ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. പനി ബാധിച്ചാണ് ആശുപത്രിയില്‍ എത്തിച്ചതെങ്കിലും പിന്നീട് ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യനില മോശമായതിനാൽ  വെന്റിലേറ്റര്‍ സഹായത്തോടെയാണ് മരിയയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ബാബു തോമസിന്റെയും ഷൈജി പൗലോസിന്റെയും മകളാണ് 21കാരിയായ മരിയ ബാബു. ചാലക്കുടി തോട്ടപ്പള്ളി കുടുംബാംഗമാണ് ബാബു തോമസ്. സഹോദരങ്ങൾ ഷാരോൺ ബാബു, സാമുവൽ ബാബു, ഡാനിയേൽ ബാബു.

സംസ്കാരം പിന്നീട് യുകെയിൽ നടത്തുമെന്നാണ് അറിയുന്നത്.

മരിയ മോളുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, ട്രഷറർ അനീഷ് ജോൺ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബൈജു തോമസ്, യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻറ് ബെന്നി പോൾ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, അസോസിയേറ്റ് എഡിറ്റർ ജയകുമാർ നായർ,   തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. മോളുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more