1 GBP = 104.04
breaking news

ഗ്രേറ്റ്‌ ബ്രിട്ടൻ രൂപത മരിയൻ ഫസ്റ്റ്‌ സാറ്റർഡേ റിട്രീറ്റും, വിമലഹ്രുദയ സമർപ്പണവും, ജപമാലയും, മാർച്ച് 7 ന്

ഗ്രേറ്റ്‌ ബ്രിട്ടൻ രൂപത മരിയൻ ഫസ്റ്റ്‌ സാറ്റർഡേ റിട്രീറ്റും, വിമലഹ്രുദയ സമർപ്പണവും, ജപമാലയും, മാർച്ച് 7 ന്
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ:  ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്റ്റ്രിയുടെ നേത്രുത്വത്തിൽ “മരിയൻ ഫസ്റ്റ്‌ സാറ്റർഡേ റിട്രീറ്റും, വിമലഹൃദയ സമർപ്പണവും, വിമലഹ്രുദയ ജപമാലയും മാർച്ച് ഏഴാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. മരിയൻ മിനിസ്റ്റ്രി സ്പിരിച്ചൽ ഡയറക്ടർ  ടോമി ഇടാട്ട്‌ അച്ചനും ബഹുമാനപ്പെട്ട ബിനോയി നിലയാറ്റിങ്കലച്ചനും, ഡീക്കൻ ജോയിസും, മരിയൻ മിനിസ്റ്റ്രി ടീമും ശുശ്രൂഷകൾക്ക്‌ നേത്രുത്വം നൽകുന്നതാണ്. മാർച്ച്  7 ന്, ശനിയാഴ്ച രാവിലെ ഒൻപതിനു ആരംഭിക്കുന്ന ശുശ്രുഷകൾ വൈകുന്നേരം മൂന്ന് മണിയോടെ  സമാപിക്കും.
വലിയ നോമ്പിലൂടെയുള്ള അനുതാപത്തിന്റെയും, സമർപ്പണത്തിന്റെയും, സഹനത്തിന്റെതുമായ ആല്മീയ തീർത്ഥയാത്രയിൽ കൂടുതലായ ദൈവീക അനുഭവം നുകരുവാനും, പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തിൽ തിരുവചന ശുശ്രുഷയിൽ പങ്കു ചേർന്ന് കൃപാവരങ്ങൾ പ്രാപിക്കുവാനും, അനുഗ്രഹദായകമായ മരിയൻ ശുശ്രുഷകളിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്‌ ജോൺ കെ. ജെ( 07908868448) ജിജി രാജനേയോ (07865 080689) ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.
St. Theresa of the Child Jesus Catholic Church,

Weldon Way, Merstham, Redhill, Surrey, RH1 3RA

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more