1 GBP = 103.87

വ്യത്യസ്തമായ  പരിപാടികളുമായി യുവതീ  യുവാക്കൾക്കായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യൂത്ത് ക്യാമ്പ് ” മാർഗം 2022 “. ഇനിയും ബുക്ക് ചെയ്യാം

വ്യത്യസ്തമായ  പരിപാടികളുമായി യുവതീ  യുവാക്കൾക്കായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യൂത്ത് ക്യാമ്പ് ” മാർഗം 2022 “. ഇനിയും ബുക്ക് ചെയ്യാം

ഷൈമോൻ തോട്ടുങ്കൽ 

ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സീറോ മലബാർ യൂത്ത് മൂവ് മെന്റിന്റെ ( ആഭിമുഖ്യത്തിൽ രൂപതയിലെ പതിനെട്ട്  വയസിന് മുകളിൽ പ്രായമുള്ള അവിവാഹിതരായ യുവതീ യുവാക്കൾക്കായി    സംഘടിപ്പിക്കുന്ന ത്രിദിന യൂത്ത് ക്യാമ്പ്  “മാർഗം 2022 ”   ലേക്ക് യുവതി യുവാക്കൾക്ക് ഇനിയും ബുക്ക് ചെയ്യാം ,ഇയർ 13  ക്ലാസിലും , മുകളിലും ഉള്ള യുവതി യുവാക്കൾക്ക് ക്യാംപിൽ പങ്കെടുക്കാം , ജൂൺ  മാസം 24  മുതൽ 26 വരെ സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പിൽ   വൈവിധ്യമാർന്ന ക്‌ളാസുകളും ,പരിശീലന പരിപാടികളും  അരങ്ങേറും . വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ ആളുകൾ ആണ് ഇവക്ക് നേതൃത്വം നൽകുക.

രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള യുവതീ യുവാക്കൾ പങ്കെടുക്കുന്ന പരിപാടി ഏറെ വ്യത്യസ്തയോടെയാണ് ക്രമീകരിച്ചിരിക്കുന്നത് .  സ്റ്റഫോർഡ് ഷെയറിലെ യാൻ ഫീൽഡ് പാർക്കിൽ സംഘടിപ്പിച്ചിരിക്കുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഈ യൂത്ത് ക്യാംപിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്ന് അതാത് ഇടവകകളിലെ വികാരിമാരുമായോ, യൂത്ത് ആനിമേറ്റർമാരുമായോ  ബന്ധപ്പെട്ട്  രെജിസ്റ്റർ ചെയ്യണമെന്നും , കൂടുതൽ വിവരങ്ങൾക്ക് എസ്  എം വൈ എം  ഡയറക്ടർ ഫാ. ഫാൻസ്വാ പത്തിലുമായി ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക് FR FANZWA PATHIL -07309049040,
 Register today @ https://forms.office.com/r/vgCxM1B7Hj  to secure your place for this amazing, unmissable event.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more