1 GBP = 103.96

സര്‍ക്കാരിന്റെ എന്‍എച്ചഎസ് അവഗണനക്കെതിരെ നാളെ (മാര്‍ച്ച് 4) പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ….പങ്കെടുക്കൂ, പ്രതിഷേധിക്കു….

സര്‍ക്കാരിന്റെ എന്‍എച്ചഎസ് അവഗണനക്കെതിരെ നാളെ (മാര്‍ച്ച് 4) പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ….പങ്കെടുക്കൂ, പ്രതിഷേധിക്കു….

അബ്രഹാം പൊന്നുംപുരയിടം

ബ്രിട്ടീഷ് സര്‍ക്കാര്‍ NHS – സാമൂഹിക സുരക്ഷാ മേഖലയില്‍ നടപ്പിലാക്കിവരുന്ന എല്ലാ വിധ സ്വകാര്യവത്കരത്തിനും, അടച്ചുപൂട്ടലുകള്‍ക്കും തസ്ഥതികള്‍ കുറച്ചു ജോലി ഭാരം കൂട്ടുന്നതിനും, നിയമന നിരോദനത്തിനെതിരെയും
യുകെയിലെ തൊഴിലാളി സംഘടനകളായ, ആര്‍സിഎന്‍, യൂനിസെന്‍, യുനൈറ്റെ, അടങ്ങുന്ന മറ്റു തൊഴിലാളി സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ഉള്‍പ്പെടെ സംയുക്ത സമരസമിതി മാര്‍ച്ച് 4 ന് പാര്‍ലമെന്റ് വളയുന്നു. യുകെയുടെ നാനാഭാഗത്തുനിന്നും ഏകദേശം ഒരു ലക്ഷം പ്രതിനിധികള്‍ എത്തുമെന്ന് പ്രതീഷിക്കുന്നു. ഈ പ്രതിഷേധ മാര്‍ച് ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന മലയാളികളെ സംബന്ധിച്ച് വളരെ പ്രധാനപെട്ടതാണ്. കാരണം 60 ശതമാനത്തിനു മുകളില്‍ മലയാളികളും ആരോഗ്യ സാമൂഹിക സുരക്ഷാ മേഖലയില്‍ ജോലിചെയ്യുകയും പഠിക്കുകയും ചെയ്യുന്നു. സര്‍ക്കാരിന്റെ ഈ പുതിയ നയങ്ങള്‍ നമ്മള്‍ മലയാളികളെ വളരെ ബാധിക്കുന്നു. ഇത് പോലെയുള്ള പ്രതിഷേധസമരപരിപാടികളില്‍ നമ്മുടെ സഹായവും സഹകരണവും കൊടുക്കേണ്ടതാണ്.


നമ്മുടെ NHS നെ രക്ഷിക്കാന്‍ എന്തങ്കിലും ചെയ്യാന്‍ ശ്രമിക്കാം. ഈ ആരോഗ്യ സാമൂഹിക സുരക്ഷാ മേഖലയെ നശിപ്പിക്കാന്‍ മുന്നിട്ടിരിക്കുന്ന കച്ചവട ലോബിയുടെ കൈയിലെ പാവയാകാതെ NHS നെ കാത്തുസംരക്ഷിക്കുവാന്‍ വിവേകത്തോടെ നമുക്ക് കൈകോര്‍ക്കാം. . സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ തിരുത്തിക്കുവാനും nhs നെ സര്‍ക്കാര്‍ മേഖലകളില്‍ നിലനിര്‍ത്താനും വേണ്ടിയുള്ള ഈ സംയുക്ത പ്രതിഷേധ സമരപരിപാടികളില്‍ പങ്കെടുത്തു വന്‍ വിജയമാകണമെന്നു അഭ്യര്‍ത്ഥിക്കുന്നു. ലണ്ടനിലെ താവിസ്റ്റോക് സ്‌ക്വാറില്‍ നിന്നും മാര്‍ച്ച് 12 മണിക്ക് തുടങ്ങി 5 മണിക്ക് പാര്‍ലമെന്റില്‍ അവസാനിക്കുന്നു. തദവസരത്തില്‍ സംയുക്ത സമരസമിതി നേതാക്കള്‍ അഭിസംബോധന ചെയ്തു സംസാരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more