1 GBP = 104.05

ചരിത്രം രജിച്ച് പ്രഥമ യുകെ മരങ്ങാട്ടുപിള്ളി സംഗമം, അടുത്ത വർഷം വെയ്ൽസിലും, 2020ൽ ഗ്ലോസ്റ്റെർഷെയറിലും സംഗമിക്കുവാൻ തീരുമാനം

ചരിത്രം രജിച്ച് പ്രഥമ യുകെ മരങ്ങാട്ടുപിള്ളി സംഗമം, അടുത്ത വർഷം വെയ്ൽസിലും, 2020ൽ ഗ്ലോസ്റ്റെർഷെയറിലും സംഗമിക്കുവാൻ തീരുമാനം

ഡാന്റോ പോൾ

പ്രഥമ മരങ്ങാട്ടു പിള്ളി സംഗമം ജൂൺ പതിനാറിന്, ബേസിംഗ്‌സ്‌റ്റോക്കിലെ കെംഷോട്ട് വില്ലജ് ഹാളിൽ അരങ്ങേറി. വളരെ വർഷങ്ങൾക്ക് ശേഷം ഒത്തുകൂടിയമരങ്ങാട്ടുപിളളിക്കാർ അക്ഷരാത്ഥത്തിൽ ബാസിംഗ്‌സ്‌റ്റോക്കിൽ ചരിത്രം കുറിച്ചു.രാവിലെ പതിനോന്ന് മണിയോടെ തുടങ്ങിയ സംഗമം, വൈകിട്ട് ആറ് മണി വരെതുടർന്നു,

ഡാന്റോ മേച്ചേരിൽ അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ, സജി തേക്കെയിൽ സ്വാഗതമരുളി.ആശംസ അർപ്പിച്ചു കൊണ്ട്, ജോൺസൺ വടക്കെമങ്കലത്ത്, ലോയിഡ് കൈപ്ലേട്ട്, ജോർജ് മുളങ്ങാട്ടിൽ എന്നിവർ സംസാരിച്ചു.സംഗമത്തിന്റെ മുഖ്യതിഥി യുകെയിലെ സാമൂഹിക സാംസ്കാരിക രംഗത്ത്  അറിയപ്പെടുന്ന സംഘാടകൻ ശ്രീ സി.എജോസഫ് ആയിരുന്നു. പഴയ കാല സ്മരണകൾ പങ്ക് വച്ചും
സുഹൃത്ത്ബന്ധങ്ങൾ പുതിക്കിയും സംഗമ വേദി ഉത്സവ ലഹരിയിൽ ആയി.

സൗണ്ട് ഓഫ് ബേസിംഗ്‌സ്‌റ്റോക്കിന്റെ ഗാനമേളയും കൂടി ആയപ്പോൾ,സംഗമം എല്ലാവർക്കും മധുരിയ്ക്കുന്ന ഓർമ്മകൾ സമ്മാനിച്ചു.വൈവിധ്യമാർന്ന സ്റ്റേജ്ഷോകളും നാടൻ ഗെയിമുകളും കൊണ്ട് സപുഷ്ടമായ സുദിനം, വിനോയി ചേറാടിയ്ക്കലിന്റെ നന്ദി പ്രാകാശനത്തോടെ സമാപിച്ചു.പതിവിന്വിപരീതമായി, വരുന്ന രണ്ട് രണ്ട് വർഷത്തെ സംഗമങ്ങളുടെ സ്ഥലവും(Wales – 2019, Gloucester-2020) നിശ്ചയിച്ചത് മരങ്ങാട്ടുപിള്ളി കാരുടെ ആവേശം വിളിച്ചോതുന്നതായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more