ലിവർപൂൾ:- ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായ ശേഷം ആദ്യ ഇടവക ആയി പ്രഖ്യാപിക്കപ്പെട്ട ലിതെർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അജപാലന സന്ദർശനം നടത്തുന്ന സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ജോർജ് കർദിനാൾ ആലഞ്ചേരി പിതാവ് സന്ദർശനം നടത്തുന്നു . നാളെ 8/12/18 ശനിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനോടൊപ്പം ഇവിടെ എത്തിച്ചേരുന്ന അഭിവന്ദ്യ പിതാവിനെ ഇടവക വികാരി ഫാ. ജിനോ അരീക്കാട്ടിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് നടക്കുന്ന അമലോത്ഭവമാതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള ആഘോഷമായ ദിവ്യബലിയ്ക്ക് അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും മറ്റ് വൈദികരും സഹകാർമികരായിരിക്കും.
പ്രെസ്റ്റൺ റീജിയനിലെയും , രൂപതയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള മറ്റു വൈദികർ , സന്യസ്തർ , അൽമായ പ്രമുഖർ എന്നിവർ പരിപാടിയിൽ സംബന്ധിക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ആദ്യ ഇടവകയിൽ ആദ്യ സന്ദർശനത്തിനെത്തിച്ചേരുന്ന സഭാപിതാവിനെ സ്വീകരിക്കുവാൻ വൻപിച്ച ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്.
ബർക്കിൻഹെഡ് മിഷന്റെ ഉദ്ഘാടനം നാളെ
അമലോത്ഭവ മാതാവിന്റെ തിരുനാൾ കുർബാനയ്ക്ക് ശേഷം ബാർക്കിൻഹെഡ് ആസ്ഥാനമായുള്ള മിഷന്റെ മിഷന്റെ പ്രഖ്യാപനവും ഉദ്ഘാടനവും അഭിവന്ദ്യ പിതാവ് മാർ ജോർജ് ആലഞ്ചേരി നിർവ്വഹിക്കും. വിറാൽ, ചെസ്റ്റർ – എൽസ്മീർപോർട്ട് മാസ് സെൻററുകളാണ് മിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാഞ്ചസ്റ്റർ റീജിയൻ കോഡിനേറ്റർ കൂടിയായ റവ.ഫാ.ജോസ് അഞ്ചാനിക്കൽ ആയിരിക്കും ബർക്കിൻഹെഡ് മിഷന്റെയും ഡയറക്ടർ.
അമലോത്ഭവമാതാവിന്റെ തിരുനാളിലും അഭിവന്ദ്യ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ സന്ദർശ പരിപാടിയിലും, ബർക്കിൻഹെഡ് മിഷന്റെ പ്രഖ്യാപന ചടങ്ങിലും സംബന്ധിക്കുവാനും എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഇടവക വികാരി. ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു.
നാളെ എത്തിച്ചേരുന്നവർക്കായി പാർക്കിങ്ങ് സൗകര്യങ്ങൾ താഴെ പറയും വിധമായിരിക്കും..
( തിരക്കുള്ളവർ മാത്രം, കുർബ്ബാന കഴിയുമ്പോൾ തന്നെ പോകേണ്ടവർ മാത്രം ഇതുപയോഗിക്കുക)
1. Our Lady Queen of Peace Catholic Primary School
3. Ford Cl, Bootle, Liverpool L21 0EP
Please use the back pedestrian gate of the school for direct access to the church compound
2. Hatton Hill Primary School
Alwyn Avenue, Bootle, Liverpool L21 9NZ
School is 200 yards from the church front gate.
പള്ളി പാർക്കിംഗ് ഉപയോഗിക്കുന്നവർ മറ്റു വാഹനങ്ങൾക്ക് തടസ്സമാകാതെ സെക്യൂരിറ്റി നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
click on malayalam character to switch languages