1 GBP = 103.12

മറഡോണയുടെ അവസാനത്തെ ആഗ്രഹം ഇതായിരുന്നു…

മറഡോണയുടെ അവസാനത്തെ ആഗ്രഹം ഇതായിരുന്നു…

ബ്വേനസ്​ എയ്​റിസ്​: ബുധനാഴ്​ച അന്തരിച്ച ഇതിഹാസ ഫുട്​ബാളർ ഡീഗോ മറഡോണയുടെ അവസാനത്തെ ആഗ്രഹം എന്തായിരുന്നു? ത​െൻറ 60ാം ജന്മദിനാഘോഷത്തിന്​​ തൊട്ടുമുമ്പ്​ ഡീഗോ അക്കാര്യം കുടുംബാംഗങ്ങളോട്​ വ്യക്​തമാക്കിയിരുന്നതായി അദ്ദേഹവുമായി ഏറെ അടുപ്പമുള്ള മാധ്യമപ്രവർത്തകൻ മാർട്ടിൻ അരെവാലോ വെളിപ്പെടുത്തി. മരിച്ചാൽ, ത​െൻറ ശരീരം എംബാം ചെയ്​ത്​ സൂക്ഷിക്കണമെന്നായിരുന്നു ഫുട്​ബാൾ ജീനിയസി​െൻറ അവസാനത്തെ ആഗ്രഹം. കേടുകൂടാതെയിരിക്കുന്ന മൃതദേഹം ആരാധകർക്ക്​ കാണുന്നതിനായാണ്​ ഡീഗോ ഇത്തരമൊരു ആഗ്രഹം പ്രകടിപ്പിച്ച​െതന്ന്​ അരെവാലോ ടി.വൈ.സി സ്​പോർട്​സിനോട്​ പറഞ്ഞു.

‘പ്രതിമ നിർമിക്കുന്നതിനെക്കുറിച്ച്​ പരാമർശിച്ചപ്പോഴാണ്​ അതുവേണ്ടെന്നും മൃതശരീരം എംബാം ചെയ്​താൽ മതിയെന്നും അദ്ദേഹം പറഞ്ഞത്​. എക്കാലവും ആരാധകർക്കൊപ്പം ഉണ്ടായിരിക്കണമെന്ന്​ ഡീഗോ ആഗ്രഹിച്ചിരുന്നതായും അരെവാലോ പറഞ്ഞു. എന്നാൽ, ഇതുസംബന്ധിച്ച്​ മറഡോണയുമായി ബന്ധപ്പെട്ട വൃത്തങ്ങളൊന്നും ഔ​േദ്യാഗികമായി പ്രതികരിച്ചിട്ടില്ല. ഡീഗോയുടെ മൃതദേഹം വ്യാഴാഴ്​ച സംസ്​കരിച്ചിരുന്നു. 

അർജൻറീനയുടെ ചരിത്രത്തിൽ മുമ്പ്​ മൂന്നുപേരുടെ മൃതദേഹം മാത്രമാണ്​ എംബാം ചെയ്​ത്​ സൂക്ഷിച്ചിട്ടുള്ളത്​. മുൻ മിലിറ്ററി ജനറൽ ജോസ്​ ഡി സാൻ മാർട്ടിൻ, മുൻ പ്രസിഡൻറ്​ യുവാൻ ഡൊമിൻഗോ പെറോൺ, അദ്ദേഹത്തി​െൻറ ഭാര്യ എന്നിവരുടെ മൃതദേഹങ്ങളാണ്​ എംബാം ചെയ്​ത്​ സൂക്ഷിച്ചത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more