1 GBP = 103.99

കൊച്ചിയിൽ ഡേ കെയർ ബസ് കുളത്തിലേക്ക് മറിഞ്ഞു, രണ്ട് കുട്ടികളും ആയയും മരിച്ചു

കൊച്ചിയിൽ ഡേ കെയർ ബസ് കുളത്തിലേക്ക് മറിഞ്ഞു, രണ്ട് കുട്ടികളും ആയയും മരിച്ചു

കൊച്ചി: മരട് കാട്ടിത്തറയിൽ ഡേ കെയർ  ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. ബസിലെ ആയയും അപകടത്തിൽ മരിച്ചു. ആദിത്യൻ (4) വിദ്യാലക്ഷ്മി എന്നീ കുട്ടികളാണ് മരിച്ചത്. ബസിൽ ഏഴു കുട്ടികൾ ഉണ്ടായിരുന്നു. അഞ്ചു കുട്ടികളെ ഉടൻ തന്നെ രക്ഷിച്ചിരുന്നു. കിഡ്സ് വേൾഡ് ഡേ കെയറിലെ കുട്ടികളുമായി പോയ ബസാണ് മറിഞ്ഞത്.

കുട്ടികൾ  ആശുപത്രിയിൽ എത്തും മുൻപ്  മരിച്ചതായി ഡോക്ടർമാർ പറഞ്ഞു. എന്നാൽ ആയയായ ലതാ ഉണ്ണി ആശുപത്രി എത്തിച്ച ശേഷമാണ് മരിച്ചത്. ‍‍ഡ്രൈവർ ബാബു ഇപ്പോഴും ഗുരുരതാവസ്ഥയിലാണ്. അതിനാൽ യഥാർഥത്തിൽ സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കായിട്ടില്ല.

പതിവായി അപകടം നടക്കാറുള്ള മേഖലയാണിതെന്ന് നാട്ടുകാർ പറയുന്നു.  മഴപെയ്ത് റോഡ് തെന്നി കിടന്നതാണ് അപകടകാരണമായി കരുതുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more