1 GBP = 103.16

സ്റ്റീവനേജിൽ മാർ സ്രാമ്പിക്കൽ പിതാവിന്റെ ഭവന സന്ദർശനവും വെഞ്ചിരിപ്പു കർമ്മവും 29,30 തീയതികളിൽ…..

സ്റ്റീവനേജിൽ മാർ സ്രാമ്പിക്കൽ പിതാവിന്റെ ഭവന സന്ദർശനവും വെഞ്ചിരിപ്പു കർമ്മവും 29,30 തീയതികളിൽ…..

അപ്പച്ചൻ കണ്ണഞ്ചിറ

എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മേലദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് രൂപതാ മക്കളെ നേരിൽ കാണുവാനും അവരുടെ ഭവനങ്ങളിൽ വെഞ്ചിരിപ്പ് കർമ്മം നടത്തുന്നതിനുമായി സ്റ്റീവനേജിൽ എത്തുന്നു. നവംബർ 29,30 തീയതികളിൽ (ബുധൻ,വ്യാഴം) രാവിലെ 9 :30 മുതൽ വൈകുന്നേരം 9:30 വരെയാണ് ഭവന സന്ദർശനം ക്രമീകരിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ സെന്റ് നിക്കോളാസ് പ്രദേശത്തുള്ള ഭവനങ്ങളിൽ സന്ദർശനം ആരംഭിച്ചു രാത്രിയോടെ ഗ്രെയ്റ്റ് ആഷ്‌ബി, ചെൽസ് പ്രദേശങ്ങൾ പൂർത്തിയാക്കുവാനും, വ്യാഴാഴ്ച ബെഡ്‌വെൽ പ്രദേശത്തു നിന്ന് തുടങ്ങി ഓൾഡ് ടൌൺ, ഫിഷെസ് ഗ്രീൻ പ്രദേശങ്ങൾ പൂർത്തിയാക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

പിതാവിന്റെ ഭവന സന്ദർശനങ്ങളിലൂടെ കുടുംബങ്ങളെ നേരിൽ കാണുവാനും അവർ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കുവാനും, പ്രശ്നങ്ങൾക്കുള്ള പരിഹാര മാർഗ്ഗങ്ങൾ രൂപതാ തലത്തിൽ ആസൂത്രണം ചെയ്യുവാനും, രൂപതയുടെ കർമ്മ പദ്ധതികളിൽ ഏവരുടെയും നിസ്സീമമായ പിന്തുണയും സഹകരണവും തേടുവാനും ആയിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഭവനങ്ങൾ തോറും പിതാവ് നടത്തുന്ന പ്രാർത്ഥനകളിലൂടെ ആല്മീയ ചൈതന്യം നിറക്കുവാനും, പ്രഭാത-സന്ധ്യാ പ്രാർത്ഥനകൾക്കു ഭവനങ്ങളിൽ ആക്കം കൂട്ടുവാനും പ്രയോജനകരമാകും.

രൂപത ആരംഭിച്ച ആദ്യ വർഷം തന്നെ ദൈവം നൽകിയ വലിയ അനുഗ്രഹങ്ങൾക്കും, അതിനോടൊപ്പം കുടുംബങ്ങൾ നൽകിയ പിന്തുണക്കും നന്ദി പറയുവാൻ ഏറ്റവും ഉചിതം ഒന്നിച്ചുള്ള പ്രാർത്ഥനകളും സ്തുതിപ്പുകളുമാണ് എന്ന പിതാവിന്റെ വീക്ഷണമാണ് ഭവന സന്ദർശനങ്ങൾക്കായുള്ള പദ്ധതിക്കു ആരംഭമായത്. രൂപതയിൽ ആയിരത്തിൽ പരം ഭവനങ്ങൾ ഇതിനോടകം പിതാവ് സന്ദർശിച്ചു കഴിഞ്ഞു.

സ്റ്റീവനേജിലെ സ്രാമ്പിക്കൽ പിതാവിന്റെ ഭവന സന്ദർശനങ്ങളിൽ ചാപ്ലൈൻ ഫാ.സെബാസ്റ്റ്യൻ ചാമക്കാല, സെക്രട്ടറി ഫാ.ഫാൻസുവാ പത്തിൽ എന്നിവരോടൊപ്പം പാരീഷ് കമ്മിറ്റി ട്രസ്റ്റികളും അനുധാവനം ചെയ്യും.

ജോസഫ് പിതാവിന്റെ മുഖ്യ കാർമ്മീകത്വത്തിൽ നടത്തപ്പെട്ട ഭക്തിസാന്ദ്രവും ആഘോഷപൂർണ്ണവുമായ തിരുന്നാളിലൂടെയും, തന്റെ അനുഗ്രഹീത സാന്നിദ്ധ്യത്തിൽ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ പാരീഷ് ദിനാഘോഷത്തിലൂടെയും സ്റ്റീവനേജ് വിശ്വാസി സമൂഹത്തിനു പകർന്ന പുത്തൻ ഉണർവ്വ് ഒന്നുകൂടി അരക്കിട്ടുറപ്പിക്കുവാനും സഭാ സ്നേഹവും തീക്ഷ്ണതയും പോഷിപ്പിക്കുവാനും ഭവന സന്ദർശനങ്ങൾ ആക്കം കൂട്ടും.

തങ്ങളുടെ അജപാലകനെ സ്നേഹപൂർവ്വം വരവേൽക്കുവാൻ ഓരോ ഭവനങ്ങളൂം ഒരുങ്ങി കാത്തിരിക്കുകയായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more