1 GBP = 103.14

മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെവിയോഗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതഅനുശോചിച്ചു

മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെവിയോഗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതഅനുശോചിച്ചു

പ്രെസ്റ്റൻ: ഇടുക്കി രൂപതയുടെ പ്രഥമ ഇടയനുംകുടിയേറ്റജനതയുടെ നിർഭയകാവൽക്കാരനുമായിരുന്ന അഭിവന്ദ്യ മാർ മാത്യുആനിക്കുഴിക്കാട്ടിൽ പിതാവിന്റെ വിയോഗത്തിൽ ഗ്രേറ്റ്ബ്രിട്ടൻ സീറോ മലബാർ രൂപതാ കുടുംബം ഒന്നാകെഅനുശോചനം രേഖപ്പെടുത്തുന്നതായി രൂപതാധ്യക്ഷൻമാർ ജോസഫ് സ്രാമ്പിക്കൽ. സീറോ മലബാർ സഭയുടെചൈതന്യത്തിൽ ഊന്നി നിന്നുകൊണ്ട് ആധ്യാത്മികദൈവശാസ്ത്ര ശിക്ഷണത്തിന്റെ ഉറച്ച അടിത്തറപാകുവാൻ കഴിഞ്ഞ അഭിവന്ദ്യ പിതാവ് സഭക്കുംസമൂഹത്തിനും നൽകിയ സേവനങ്ങൾ എക്കാലവുംസ്മരിക്കപ്പെടും. കുടിയേറ്റ ജനതയുടെ മനസറിഞ്ഞുഅവരിലൊരാളായി അവരോടൊപ്പം ജീവിക്കുകയും, ദൈവഹിതമറിഞ്ഞു ജനങ്ങൾക്ക് വേണ്ടിപ്രവർത്തിക്കുകയും ചെയ്ത അജപാലകനായിരുന്നുആനിക്കുഴിക്കാട്ടിൽ പിതാവ്. വിവാദങ്ങളെ ഭയപ്പെടാതെമലയോരമണ്ണിന്റെ അവകാശങ്ങൾക്കായി സ്ഥിരമായിശബ്‍ദമുയർത്തുകയും അവ നേടിയെടുക്കുകയൂംചെയ്ത അഭിവന്ദ്യ പിതാവിന്റെ വേർപാട് ഇടുക്കിയിലെകർഷക മക്കൾക്കും തീരാ നഷ്ടമാണ്.

 

പിതാവിന്റെ വേർപാടിൽ മനം നൊന്തിരിക്കുന്ന മാർജോൺ നെല്ലിക്കുന്നിൽ പിതാവിന്റെയും, ഇടുക്കിരൂപതയുടെയും, ദൈവജനം മുഴുവന്റെയും, ഇടുക്കിയിലെ മുഴുവൻ ജനങ്ങളുടെയും വേദനയിൽഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഒന്നായി പങ്കുചേരുകയും പിതാവിന്റെ ആത്മശാന്തിക്കായിപ്രാർഥിക്കുകയും ചെയ്യുന്നതായി അഭിവന്ദ്യ മാർജോസഫ് സ്രാമ്പിക്കൽ തന്റെ അനുശോചനസന്ദേശത്തിൽ അറിയിച്ചു.

ഫാ. ടോമി എടാട്ട്

പിആർഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more