1 GBP = 103.68
breaking news

മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ആത്മശാന്തിക്ക് വേണ്ടി വിശുദ്ധ കുര്‍ബാനയും കര്‍മ്മങ്ങളും….

മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ആത്മശാന്തിക്ക് വേണ്ടി വിശുദ്ധ കുര്‍ബാനയും കര്‍മ്മങ്ങളും….

സിസ്റ്റര്‍. ലീന മേരി

ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ജൂണ്‍ പതിനേഴാം തീയതി ശനിയാഴ്ച 10 മണിക്ക് കോട്ടയം അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ആത്മശാന്തിക്ക് വേണ്ടി ദിവ്യബലിയും പ്രത്യേക തിരുക്കര്‍മ്മങ്ങളും ഫിഷ്‌പോന്‍ഡ്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. STSMCC വികാരി റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST , റവ. ഫാ. ജോയി വയലില്‍ CST എന്നിവരായിരിക്കും ദിവ്യബലിക്ക് നേതൃത്വം നല്‍കുന്നത്. 39 വര്‍ഷം കോട്ടയം ക്‌നാനായ അതിരൂപതയുടെ ഉന്നമനത്തിനു വേണ്ടി അക്ഷീണം പ്രയത്‌നിക്കുകയും സീറോ മലബാര്‍ സഭയുടെ പൊതുവായ ഉന്നമനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി അദ്ദേഹം നല്‍കിയ നിസ്തുലമായ സേവനങ്ങള്‍ക്ക് നന്ദി പറയുവാനും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ വേദനിക്കുന്ന എല്ലാവരോടും ചേര്‍ന്ന് പ്രാര്‍ത്ഥിക്കുവാനുള്ള ഒരവസരമാണ് ബ്രിസ്റ്റോളില്‍ ഒരുക്കിയിരിക്കുന്നത്. ഈ അവസരം വിനിയോഗിക്കണമെന്നും പിതാവിന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിച്ചു കൊണ്ട് STSMCC വികാരി റവ. ഫാ. പോള്‍ വെട്ടിക്കാട്ട്, ട്രസ്റ്റിമാരായ പ്രസാദ് ജോണ്‍, ലിജോ പടയാട്ടില്‍, ജോസ് മാത്യു എന്നിവര്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more