1 GBP = 103.84
breaking news

ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ഇടയ സന്ദർശനവും, പാരീഷ് ദിനാചരണവും, തിരുന്നാളും സ്റ്റീവനേജിൽ 18ന്….

ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ഇടയ സന്ദർശനവും, പാരീഷ് ദിനാചരണവും, തിരുന്നാളും സ്റ്റീവനേജിൽ 18ന്….

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്:എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അജപാലന സന്ദർശനവും, പാരിഷ് ദിനാഘോഷവും, തിരുന്നാളും ഗംഭീരവും ഭക്തിനിർഭരവുമായി സ്റ്റീവനേജിൽ ആഘോഷിക്കുന്നു. സ്റ്റീവനേജിലെ സെന്റ് ജോസഫ്സ് കത്തോലിക്കാ ദേവാലയത്തിൽ വെച്ചാണ് പിതാവിനുള്ള സ്വീകരണവും ആഘോഷപൂർവ്വമായ തിരുന്നാൾ തിരുക്കർമ്മങ്ങളും നടത്തപ്പെടുക.

ആദരണീയനായ സ്രാമ്പിക്കൽ പിതാവിന്റെ പ്രഥമ ഇടയ സന്ദർശനത്തിൽ ഉജ്ജ്വലമായ വരവേൽപ്പ് നല്കുവാനായുള്ള ഒരുക്കങ്ങളിലാണ് സ്റ്റീവനേജ് പാരീഷ് അംഗങ്ങൾ. പാരീഷ് ദിനാചരണവും പരിശുദ്ധ മാതാവിന്റെയും, സഭയുടെ വിശുദ്ധരുടെയും സംയുക്ത തിരുന്നാളും ഭക്തിനിർഭരമായി ആഘോഷിക്കുന്നതിനായി വിപുലമായ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു.

പ്രഥമ അജപാലന സന്ദർശനാർത്ഥം സ്റ്റീവനേജിൽ എത്തുന്ന പിതാവിനെ ബെഡ്‌വെൽ ക്രസന്റിലുള്ള സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിന്റെ പ്രവേശന കവാടത്തിൽ വെച്ച് മതബോധന ക്ലാസുകളിലെ വിദ്യാർത്ഥികൾ ചേർന്ന് പുഷ്‌പാർച്ചന നടത്തിയും, പേപ്പൽ ഫ്‌ളാഗുകളുടെയും, വെൽക്കം പോസ്റ്റേർസുമൊക്കെയായി മുത്തുക്കുടകളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിക്കും.

പാരീഷ് കമ്മ്യുണിറ്റിക്കു വേണ്ടി ട്രസ്റ്റി ബൊക്കെ നൽകിയും പാരീഷിന് വേണ്ടി ചാപ്ലയിൻ ഫാ.സെബാസ്റ്റ്യൻ ചാമക്കാല കത്തിച്ച മെഴുതിരി നൽകിയും പിതാവിനെ സ്വീകരിക്കും. തുടർന്ന് തിരുന്നാളിന്റെ ആരംഭം കുറിച്ച് കൊണ്ട് കൊടിയേറ്റ് കർമ്മം നിർവ്വഹിക്കപ്പെടുന്നതാണ്.

ദേവാലയത്തിൽ അഭിവന്ദ്യ പിതാവിനെ പാരീഷ് കമ്മ്യുണിറ്റിക്കു വേണ്ടി പ്രീസ്റ്റ് ഇൻ ചാർജ് സെബാസ്റ്റ്യൻ അച്ചനും, സ്റ്റീവനേജ് കത്തോലിക്കാ സമൂഹത്തിനു വേണ്ടി ഫാ.മൈക്കിളും, സെന്റ് ജോസഫ്സ് പാരീഷിന് വേണ്ടി ഫാ ബ്രെയാനും സ്വാഗതം നേർന്നു ആശംസകൾ അർപ്പിക്കും. പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ സമൂഹ തിരുന്നാൾ കുർബ്ബാന അർപ്പിക്കുന്നതാണ്. സെക്രട്ടറി ഫാ. ഫാൻസുവ പത്തിൽ സഹകാർമികത്വം വഹിക്കുന്നതായിരിക്കും.

തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് ശേഷം വൈകുന്നേരം 5:00 മണിക്ക് സ്റ്റീവനേജ് സെന്റ് ജോർജ്ജസ് വേയിലുള്ള ഹോളിഡേ ഇന്നിന്റെ ഹാളിൽ അഭിവന്ദ്യ പിതാവിനോടൊപ്പം പാരീഷ് അംഗങ്ങൾ ഒത്തു കൂടി പാരിഷ് ഡേ സമുചിതമായി ആഘോഷിക്കുന്നതാണ്. ആഘോഷത്തോടനുബന്ധിച്ചു പാരീഷ് കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ വൈവിദ്ധ്യമായ കലാവിരുന്നും ബൈബിൾ സ്കിറ്റുകളും അടക്കം വർണ്ണാഭമായ പരിപാടികളാണ് ഒരുക്കുന്നത്. സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

ഹോളിഡേ ഇന്നിന് സമീപമുള്ള സെന്റ് ജോർജ്ജസ് വേ മൾട്ടി സ്റ്റോർ പാർക്കിങ്ങിൽ (അഞ്ചു മണിക്കൂർ വരെ £3) ആവശ്യമുള്ളവർക്ക് കാറുകൾ പാർക്ക് ചെയ്യാവുന്നതാണ്. ഹോട്ടൽ പാർക്കിങ് ഉപയോഗിക്കുവാൻ പാടുള്ളതല്ല.

മുഴുവൻ പാരീഷ് കുടുംബാംഗങ്ങളെയും, എല്ലാ മലയാളി സഹോദരരേയും സസ്നേഹം പാരീഷ് ഡേ-തിരുന്നാൾ ആഘോഷങ്ങളിലേക്കു ക്ഷണിച്ചു കൊള്ളുന്നതായി ചാപ്ലൈനും ഭാരവാഹികളും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

അപ്പച്ചൻ കണ്ണഞ്ചിറ-07737956977 , ജിമ്മി ജോർജ്ജ്-07533896656

സെന്റ് ജോസഫ്സ് ചർച്ച് എസ് ജി1 1എൻ ജെ ബെഡ്‌വെൽ ക്രസന്റ്, സ്റ്റീവനേജ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more