1 GBP = 103.38

ഇടയ സന്നിധിയില്‍ മനം നിറഞ്ഞ് ബ്രിസ്റ്റോള്‍ ; സ്വപ്ന സാക്ഷാത്കാരമായി നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ഇടയ സന്നിധിയില്‍ മനം നിറഞ്ഞ് ബ്രിസ്റ്റോള്‍ ; സ്വപ്ന സാക്ഷാത്കാരമായി നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍

യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ ഒരു പതിറ്റാണ്ടായി പ്രാര്‍ത്ഥനാ പൂര്‍വ്വം കാത്തിരുന്ന അവരുടെ ചിരകാല അഭിലാഷത്തിന്റെ ആവിഷ്‌കാരമായി ഗ്രേറ്റ് ബ്രിട്ടന്റെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബ്രിസ്റ്റോളിലെ സീറോ മലബാര്‍ വിശ്വാസികളെ തേടിയെത്തി.മെത്രാഭിഷേകത്തിന് മുമ്പ് യുകെയിലെ വിവിധ വിശ്വാസികളുടെ അനുഗ്രഹവും പ്രാര്‍ത്ഥനാ സഹായവും തേടി 27 ഓളം ലത്തിന്‍ രൂപതകളായി വ്യാപിച്ചുകിടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ ഒന്നാകെ ഉള്‍പ്പെടുന്ന സീറോ മലബാര്‍ പുതിയ രൂപതയുടെ പ്രഥമ മെത്രാനായിട്ടാണ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ യുകെയിലെത്തുന്നത്.സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ എന്നറിയപ്പെടുന്ന രൂപതയുടെ അദ്ധ്യക്ഷനായ അദ്ദേഹത്തിന്റെ മെത്രാഭിഷേകം വരുന്ന ഞായറാഴ്ചയാണ്.തന്റെ മെത്രാഭിഷേക ചടങ്ങില്‍ പങ്കെടുക്കാന്‍ എല്ലാവരേയും ക്ഷണിച്ച പിതാവ് ആര്‍ക്കെങ്കിലും പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തനിക്ക് വേണ്ടി പരിശുദ്ധാത്മവിനോട് പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.എല്ലാവരുടേയും പ്രാര്‍ത്ഥാ സഹായം തേടി എല്ലാവരുടേയും സംശയങ്ങള്‍ക്ക് ദുരീകരണം നല്‍കിയാണ് പിതാവ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
unnamed-3
നേരത്തെ പിതാവിന് കൊടുത്ത സ്വീകരണത്തില്‍ യുകെയിലെ ഏറ്റവും വലിയ സീറോ മലബാര്‍ സമൂഹങ്ങളിലൊന്നായ ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് സമൂഹത്തിന്റെ ചാപ്ലിന്‍ ഫാ പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ റോയ് സെബാസ്റ്റിയന്‍,സജി മാത്യു,ഡീക്കന്‍ ജോസഫ് ഫിലിപ്പ്,ഇടവകയില്‍ സേവനം ചെയ്യുന്ന സിസ്റ്റേഴ്സ് ലീന മേരി ,ഗ്രേസ് മേരി,സിഡിഎംസിസിയുടെ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത് തുടങ്ങിയവര്‍ ബൊക്കേ നല്‍കി പിതാവിനെ സ്വീകരിച്ചു.തുടര്‍ന്ന് നടന്ന യോഗത്തില്‍ പിതാവ് എല്ലാവരുമായി പുതിയ രൂപതയും ലക്ഷ്യങ്ങളും ഒക്കെ പങ്കുവച്ചു.എല്ലാവരേയും പ്രസ്റ്റണില്‍ നടക്കുന്ന മെത്രാഭിഷേക ചടങ്ങുകളിലേക്ക് സ്വാഗതം ചെയ്തു.പ്രവര്‍ത്തന ദിവസമായിട്ടുപോലും വിശ്വാസികള്‍ പിതാവിനെ കാണാന്‍ എത്തിയിരുന്നു.എല്ലാവരോടും സംസാരിച്ച്, അനുഗ്രഹിച്ച് ഒപ്പം ഫോട്ടോയെടുത്ത് എല്ലാവരുടേയും പ്രാര്‍ത്ഥനാ സഹായം തേടിയാണ് പിതാവ് മടങ്ങിയത്.
unnamed-2
ഇന്ന് തന്നെ ക്ലിഫ്ടണ്‍ രൂപതയില്‍ പെടുന്ന സീറോ മലബാര്‍ മാസ് സെന്ററുകളില്‍ പിതാവ് വിശ്വാസികളെ കാണുന്നുണ്ട്. പതിനൊന്നരയ്ക്ക് ബാത്തിലും വൈകീട്ട് ഗ്ലോസ്റ്ററിലും ടോണ്ടനിലും വെസ്റ്റേണ്‍സൂപ്പര്‍മെയറിലും ഉള്ള വിശ്വാസികളെ പിതാവ് കാണുന്നുണ്ട്. ഏറെ കാലത്തെ സ്വപ്നം പൂവണിഞ്ഞ പ്രതീക്ഷയിലാണ് ബ്രിസ്റ്റോളിലെ സീറോ മലബാര്‍ വിശ്വാസികള്‍. ബ്രിസ്റ്റോളില്‍ നിന്ന് പിതാവിന്റെ മെത്രാഭിഷേക ചടങ്ങില്‍ പങ്കെടുക്കാനായി മൂന്നു ബസുകളും ധാരാളം വാഹനങ്ങളിലുമായി വിശ്വാസികള്‍ പോകുന്നുണ്ട്. സീറോ മലബാര്‍ സഭയ്ക്ക് ലഭിച്ച പുതിയ മെത്രാനൊപ്പം പങ്കുവച്ച കുറേ നിമിഷങ്ങള്‍ ധന്യമായി കരുതുകയാണ് ബ്രിസ്റ്റോളിലെ വിശ്വാസികള്‍. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ’ ജനകീയനായ നിയുക്ത മെത്രാന്റെ’ അഭിഷേക ചടങ്ങില്‍ പങ്കെടുക്കാനുള്ള പ്രതീക്ഷകള്‍ പങ്കുവച്ചാണ് എല്ലാവരും മടങ്ങിയത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more