1 GBP = 104.01

സീറോ മലബാര്‍ വിശ്വാസികളുടെ പ്രാര്‍ത്ഥനാ സഹായവും അനുഗ്രഹവും തേടി നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്ന് ബ്രിസ്റ്റോളില്‍

സീറോ മലബാര്‍ വിശ്വാസികളുടെ പ്രാര്‍ത്ഥനാ സഹായവും അനുഗ്രഹവും തേടി നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്ന് ബ്രിസ്റ്റോളില്‍

യുകെയിലെ സീറോ മലബാര്‍ വിശ്വാസികളുടെ ചിരകാല പ്രതീക്ഷയായിരുന്ന രൂപതയുടെ സാക്ഷാത്കാരത്തിന് ഏതാനും ദിവസങ്ങള്‍കൂടി അവശേഷിക്കുമ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്റെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സീറോ മലബാര്‍ വിശ്വാസികളുടെ അനുഗ്രഹവും പ്രാര്‍ത്ഥനാ സഹായവും തേടി ഇന്ന് ബ്രിസ്റ്റോളിലെത്തുന്നു.രാവിലെ ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്സിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് ബ്രിസ്റ്റോളിലെ സീറോ മലബാര്‍ വിശ്വാസികളുമായി സംവദിക്കും.എല്ലാവരേയും തന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിക്കുന്ന പിതാവ് അവരോട് സഹായവും സഹകരണവും അഭ്യര്‍ത്ഥിക്കും.ക്ലിഫ്ടണ്‍ രൂപതയുടെ കീഴിലുള്ള വിവിധ സീറോ മലബാര്‍ മാസ് സെന്ററുകളിലും പിതാവ് ഇന്ന് സന്ദര്‍ശിക്കും.കഴിഞ്ഞ രണ്ടാഴ്ച കാലത്തോളമായി യുകെയിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളെ കണ്ട് അനുഗ്രഹം തേടി എല്ലാവരേയും തന്റെ മെത്രാഭിഷേക ചടങ്ങിലേക്ക് ക്ഷണിക്കുന്ന പിതാവ് ഇപ്പോള്‍ തന്നെ വിശ്വാസികളുടെ മനസില്‍ ഇടം നേടി കഴിഞ്ഞു.തനിക്ക് ശുശ്രൂഷയ്ക്ക് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന അജഗണത്തെ നേരില്‍ കാണുന്നതിനും അവരുടെ പ്രാര്‍ത്ഥനയും സഹായവും തേടുന്നതിന് വേണ്ടി മെത്രാഭിഷേകത്തിന് മുമ്പു തന്നെ അനൗദ്യോഗികമായി പിതാവ് എല്ലായിടത്തും നേരിട്ട് എത്തുന്നത് വിശ്വാസികള്‍ വളരെ ആവേശത്തോടെയാണ് എതിരേല്‍ക്കുന്നത്.യുകെയിലെ മിക്കവാറും എല്ലാ സീറോ മലബാര്‍ സെന്ററുകളിലും എത്തിയ പിതാവ് സന്ദര്‍ശനങ്ങളുടെ അവസാനമായിട്ടാണ് ബ്രിസ്റ്റോളിലെത്തുകയാണ്.യുകെയിലെ ഏറ്റവും വലിയ വിശ്വാസികളുടെ കൂട്ടായ്മയായ ബ്രിസ്റ്റോള്‍ സെന്റ് ജോസഫ്സ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ അനൗദ്യോഗികമാണെങ്കിലും ആവേശപരമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.രാവിലെ ഒമ്പതു മണി മുതല്‍ സീറോ മലബാര്‍ വിശ്വാസികളെ കാണുന്ന പിതാവ് ഏകദേശം ഒന്നര മണിക്കൂറോളം അവരുമായി സംവദിക്കും. നിയുക്ത കാരുണ്യ വര്‍ഷത്തില്‍ ഏറെ കാലത്തെ പ്രാര്‍ത്ഥനയുടെ ഫലമായി തങ്ങള്‍ക്ക് ലഭിച്ച രൂപതയേയും അതിന്റെ ഇടയനേയും വളരെ ആവേശത്തോടെയാണ് വിശ്വാസികള്‍ സ്വീകരിക്കുന്നത്.ഇന്ന് രാവിലെ ഫിഷ്പോണ്ട്സ് സെന്റ് ജോസഫ്സ് ചര്‍ച്ചില്‍ നടക്കുന്ന സന്ദര്‍ശന പരിപാടിയിലേക്ക് എല്ലാ വിശ്വാസികളേയും സീറോ മലബാര്‍ എസ്ടിഎംസി ചാപ്ലിന്‍ ഫാ. പോള്‍ വെട്ടിക്കാട്ട് സ്വാഗതം ചെയ്യുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more