1 GBP = 104.06

ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുകരിച്ചു മാര്‍ ആലഞ്ചേരി … ഷെഫീല്‍ഡിലെത്തിയ വലിയ ഇടയന്‍ കുട്ടികള്‍ക്കൊപ്പം കൊച്ചു കുട്ടിയായി!

ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുകരിച്ചു മാര്‍ ആലഞ്ചേരി … ഷെഫീല്‍ഡിലെത്തിയ വലിയ ഇടയന്‍ കുട്ടികള്‍ക്കൊപ്പം കൊച്ചു കുട്ടിയായി!

ഷെഫീല്‍ഡ് സെന്റ്. പാട്രിക്‌സ് ദേവാലയത്തില്‍ വിശ്വാസികളെ നേരില്‍ കാണുന്നതിനും ദിവ്യബലിയര്‍പ്പിക്കുന്നതിനുമായി മാര്‍ സ്രാമ്പിക്കലിനൊപ്പം എത്തിച്ചേര്‍ന്ന സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്റെ എളിമയും ഹൃദയലാളിത്യം കൊണ്ടും വിശ്വാസികളുടെ മുന്‍പില്‍ പുതിയ സവിശേഷമായി മാറി. ദേവാലയത്തില്‍ നടന്ന ഭക്തിനിര്‍ഭരമായ ബലിയര്‍പ്പണത്തിന് ശേഷം ഇടവകാംഗങ്ങളൊരുക്കിയ സ്‌നേഹവിരുന്നിനായി പാരിഷ് ഹാളിലെത്തിയപ്പോഴാണ് വലിയ ഇടയന്‍ കൊച്ചുകുട്ടിയായത്.

ഏറ്റവും മുന്‍പിലായി ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിച്ചിരുന്ന കൊച്ചു കുട്ടികള്‍ക്കിടയിലേക്ക് കടന്നു ചെന്ന വലിയ ഇടയന്‍ അവര്‍ക്കിടയില്‍ പെട്ടെന്ന് കടന്നിരുന്ന് അവരോട് കുശലാന്വേഷണം നടത്തി. തുടര്‍ന്ന് കുട്ടികളുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ കണ്ടപ്പോള്‍ അവര്‍ കളിച്ചു കൊണ്ടിരുന്ന ഗെയിമിനെ പറ്റിയായി അടുത്ത സംസാരം. കുട്ടികള്‍ പിതാവിനെ മൊബൈല്‍ ഗെയിം കാണിച്ചു കൊടുക്കുകയും അത് മനസിലാക്കാന്‍ സഹായിക്കുകയും ചെയ്തപ്പോള്‍ അവരുടെ ഗെയിം കളിക്കുവാനും വലിയ ഇടയന്‍ തയ്യാറായി.

unnamed-10
മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ അത്ഭുതത്തോടെ ഇതെല്ലാം നോക്കി നിന്നപ്പോഴും സാധാരണ പോലെ എല്ലാവരോടും സരസമായി സംസാരിച്ചു, കേക്ക് മുറിച്ചു സ്‌നേഹവിരുന്നില്‍ പങ്ക് ചേര്‍ന്ന് വിശ്വാസികളുമായി സന്തോഷം പങ്കു വച്ചു.
മാസങ്ങള്‍ക്ക് മുന്‍പ് വത്തിക്കാനിലെ ഒരു കാന്റീനിലേക്ക് അപ്രതീക്ഷിതമായി കടന്നു ചെന്ന് അവിടെ ഭക്ഷണ സമയത്ത് ക്യൂ നിന്ന് ഭക്ഷണം വാങ്ങി ജോലിക്കാരോടൊപ്പം ഇരുന്നു ഉച്ചഭക്ഷണം കഴിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹൃദയ ലാളിത്യവും എളിമയുമാണ് സീറോ മലബാര്‍ തലവനിലും വിശ്വാസികള്‍ കണ്ടത്. പ്രബോധനങ്ങളിലും സഭാ കാഴ്ചപ്പാടുകളിലും മാര്‍പാപ്പയുടെ ശൈലിയോട് വളരെ ചേര്‍ച്ചയുള്ളതാണ് കര്‍ദിനാള്‍ ആലഞ്ചേരിയുടെയും പ്രവര്‍ത്തന ശൈലി.
unnamed-11
നേരത്തെ സെന്റ്. പാട്രിക്‌സ് ദേവാലയത്തില്‍ മാര്‍ ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യ ബലിയില്‍ മാര്‍ സ്രാമ്പിക്കല്‍, വികാരി ജനറാള്‍മാരായ റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, റവ. ഫാ. മാത്യു ചൂരപ്പൊയ്കയില്‍, ചാപ്ലയിന്‍ ഫാ. ബിജു കുന്നയ്ക്കാട്ട്, മറ്റു വൈദികര്‍, സന്യാസിനികള്‍, നൂറ് കണക്കിന് വിശ്വാസികള്‍ തുടങ്ങിയവര്‍ പങ്കു ചേര്‍ന്നു. വന്‍ ജനാവലിയാണ് നോട്ടിങ്ഹാം, ഹാലം, മിഡില്‍സ്ബറോ എന്നീ രൂപതകളില്‍ നിന്നും വലിയ ഇടയനെ കാണുവാനും കേള്‍ക്കുവാനുമായി എത്തിയത്. വികാരി ജനറാള്‍ റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, ചാപ്ലയിന്‍ ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more