1 GBP = 103.69

സൗത്താംപ്ടൺ മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഇടവകയുടെ കഷ്ടാനുഭവ ശ്രുശൂഷകൾ

സൗത്താംപ്ടൺ മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഇടവകയുടെ കഷ്ടാനുഭവ ശ്രുശൂഷകൾ

മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ യുകെ യൂറോപ്പ്‌ ആഫ്രിക്ക ഭദ്രാസനത്തിൽ പുതുതായി ആരംഭിച്ച മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഇടവകയുടെ ഈ വ൪ഷത്തെ ഹാശാ ആഴ്ച്ചയും ഈസ്റ്റ൪ ശ്രുശ്രുഷയും ഏപ്രിൽ മാസം 9 ആം തീയതി മുതൽ ഏപ്രിൽ 16 വരെയുള്ള ദിവസങ്ങളിൽ ഭംഗിയായി നടത്തുവാ൯ ദൈവത്തിൽ ശരണപെടുന്നു. കാൽവറിയിൽ നമുക്കു വേണ്ടി യാഗമായ യേശു ക്രിസ്തുവിന്റെ കഷ്ടാനുഭവും, ഉയി൪പ്പിന്റെ അനുഭവത്തിലും പങ്കാളികളാകുന്ന നാം ഓരോരുത്തരും നമ്മുടെ ഉള്ളങ്ങളുടെ ശുദ്ധീകരണത്തിനും ദൈവവുമായ അഭേദ്യമായ ബന്ധത്തിനും ഈ ശ്രുശ്രുഷകൾ മുഖാന്തിരമാകട്ടെ എന്ന് ദൈവത്തിൽ ശരണപ്പെടുന്നു. നമ്മൾ ഓരോരുത്തരുടേയും പ്രാ൪ത്ഥനാപൂ൪വ്വമായ പങ്കാളിത്തം ഈ ശ്രുശ്രുഷകളുടെ അനുഗ്രഹത്തിനു കാരണമായിതീരട്ടെയെന്ന് ക൪ത്താവിൽ പ്രത്യാശിക്കുന്നു.

ഈ വർഷത്തെ കഷ്ടാനുഭവ ശ്രുശൂഷകൾക്കു ജർമനിയിൽ ഉപരിപഠനം നടത്തുന്ന ബഹുമാനപെട്ട രോഹിത് സ്കറിയ അച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടും.
40 ആം വെള്ളി (08/04/22) മുതൽ എല്ലാ ദിവസങ്ങളിലും സന്ധ്യനമസ്കാരവും ധ്യാനവും ബഹുമാനപെട്ട രോഹിത് അച്ഛന്റെ നേതൃത്വത്തിൽ സൗത്താംപ്ടൺ lyndhurst ഉള്ള സെയിന്റ് ജോസഫ് പ്രയർ സെന്ററിൽ വെച്ചു നടത്തപ്പെടുന്നു.
ഉശാനാ, പെസഹാ, ദുഃഖവെള്ളി, ദുഃഖശനി,

ഈസ്റ്റർ ശ്രുശ്രുഷകൾ സൗത്താംപ്റ്റണിലുള്ള eastliegh സെയിന്റ് നിക്കോളാസ് പള്ളിയിൽ വെച്ചു നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക് :
Rev. Fr. റോബിൻ വര്ഗീസ് (വികാരി)

സുനിൽ ചാക്കോ (ട്രസ്റ്റീ)
07710 618432

സിനാഷ് തോമസ് ബാബു( സെക്രട്ടറി)
07903094545

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more