1 GBP = 103.68
breaking news

ബ്രിസ്‌ക മുന്‍ പ്രസിഡന്റും പ്രവാസി കേരള കോണ്‍ഗ്രസ് നേതാവുമായ മാനുവല്‍ മാത്യുവിന്റെ മാതാവ് അന്നമ്മ മാത്യു (83) നിര്യാതയായി…

ബ്രിസ്‌ക മുന്‍ പ്രസിഡന്റും പ്രവാസി കേരള കോണ്‍ഗ്രസ് നേതാവുമായ മാനുവല്‍ മാത്യുവിന്റെ മാതാവ് അന്നമ്മ മാത്യു (83) നിര്യാതയായി…

ബ്രിസ്‌ക ബ്രിസ്റ്റോൾ മുന്‍ പ്രസിഡന്റും പ്രവാസി കേരള കോൺഗ്രസ് സെക്രട്ടറിയും കെ.എസ്.സി മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന മാനുവല്‍ മാത്യുവിന്റെ മാതാവ് പാലാ വയലാ കെ.എം.മാത്യുവിൻ്റെ ഭാര്യ  അന്നമ്മ മാത്യു (83) കുറിച്ചിയേല്‍ നാട്ടില്‍ നിര്യാതയായി. വാര്‍ധക്യ സഹജമായ അസുഖം മൂലമാണ് വിയോഗം.അതിരമ്പുഴ പെരുന്തുരുത്തില്‍ കുടുംബാംഗമാണ്. 

സംസ്‌കാരം ഇന്ന് മൂന്നു മണിയ്ക്ക് കൂടല്ലൂര്‍ സെന്റ്. ജോസഫ് ദേവാലയത്തില്‍ വച്ച് നടത്തും.മക്കള്‍ ജിജി മാത്യു (മുന്‍ സീനിയര്‍ എഞ്ചിനീയര്‍,മസ്‌ക്കറ്റ്) ജെസി ബെന്നി(തൊണ്ടിത്തലയ്ക്കല്‍, മാഞ്ഞൂര്‍) മാനുവല്‍ മാത്യു(മുന്‍ ബ്രിസ്‌ക പ്രസിഡന്റ്). മരുമക്കള്‍ സിനി തെക്കേക്കൂട്ട് കൊഴുവനാല്‍, ബെന്നി തൊണ്ടിത്തലക്കല്‍ (മാഞ്ഞൂര്‍), സിന്ധു പാണ്ടംപാടത്തില്‍

പരേതയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, പ്രവാസി കേരള കോൺഗ്രസ് പ്രസിഡൻറ് ഷൈമോൻ തോട്ടുങ്കൽ, സെക്രട്ടറി സി.എ.ജോസഫ്, ടോമിച്ചൻ കൊഴുവനാൽ, ബെന്നി അമ്പാട്ട്, ടോം തോമസ്, ജിജോ അരയത്ത്, എൽ ഡി എഫ് യുകെ ആൻഡ് അയർലൻഡ് കമ്മിറ്റിക്ക് വേണ്ടി കൺവീനർ രാജേഷ് കൃഷ്ണ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികള്‍…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more