1 GBP = 104.22
breaking news

കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വേറിട്ട സഹായ മാതൃകയുമായി ന്യൂകാസിൽ “മാൻ”; അഞ്ച് കുടുംബങ്ങളുടെ പട്ടിണി മാറ്റാൻ പശുവിനെ വാങ്ങിക്കൊടുത്ത് സഹായിച്ചു…

കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വേറിട്ട സഹായ മാതൃകയുമായി  ന്യൂകാസിൽ “മാൻ”; അഞ്ച് കുടുംബങ്ങളുടെ  പട്ടിണി മാറ്റാൻ പശുവിനെ വാങ്ങിക്കൊടുത്ത് സഹായിച്ചു…
ചെറുതോണി:- കേരളത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ  കലവറയില്ലാത്ത സഹായം നൽകിയവർ ആണ് യു കെ മലയാളികൾ , യുക്മയുടെയും, മറ്റു സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ലക്ഷക്കണക്കിന് രൂപയും മറ്റു ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും മറ്റും കേരളത്തിലേക്ക് നൽകിയിരുന്നു , മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നിരവധി ആളുകളും സംഘടനകളും പണം നൽകിയിരുന്നു , എന്നാൽ പ്രളയക്കെടുതികൾ മൂലം ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ച മേഖലകളിൽ ഒന്നാണ് ഇടുക്കി ജില്ല . പ്രളയ കാലത്തും എന്നും ഇടുക്കിയിലെ ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കുകയും , ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തതിനു മാധ്യമങ്ങളുടെ ഉൾപ്പടെ  മുക്തകണ്ഠം പ്രശംസ ഏറ്റു വാങ്ങിയ ഇടുക്കി എം എൽ എ യുടെ ആവശ്യപ്രകാരം , ന്യൂ കാസിലിലെ മാൻ അസോസിയേഷൻ, അംഗങ്ങളിൽ നിന്നും പിരിച്ചെടുത്ത  തുക ഇടുക്കിയിൽ പ്രളയക്കെടുതികൾ മൂലം സർവ്വതും നഷ്ടപ്പെട്ട അഞ്ചോളം കുടുംബങ്ങൾക്ക് നൽകുവാൻ തീരുമാനിക്കുകയായിരുന്നു. പശുവിനെ കറന്നു കിട്ടുന്ന പാൽ വിറ്റു ഉപജീവനം നടത്തിയിരുന്ന ഒത്തിരിയേറെ കുടുംബങ്ങളാണ്  ഇടുക്കിയിൽ ഉള്ളത് പ്രളയക്കെടുതിയിലും , ഉരുൾപൊട്ടലിലും വീടും,  കൃഷിയിടവും , കന്നുകാലികളും എല്ലാം നഷ്ടപെട്ടു ജീവിക്കാൻ മാർഗ്ഗമില്ലാതിരുന്ന അഞ്ചു കുടുംബങ്ങൾക്ക് ഉപജീവനത്തിനായി പശുക്കളെ വാങ്ങി നൽകാൻ റോഷിയുടെ ആവശ്യപ്രകാരം മാൻ അസോസിയേഷൻ തീരുമാനം എടുക്കുകയായിരുന്നു .
ഇന്നലെ  കൊന്നത്തടി പഞ്ചായത്തു ഹാളിൽ നടന്ന ധന സഹായ വിതരണം റോഷി അഗസ്റ്റിൻ എം എൽ എ ആണ് നിർവഹിച്ചത്.  മാൻ അസോസിയേഷൻ എക്സിക്യുട്ടീവ് കമ്മറ്റി അംഗം ജിജോ മാധവപ്പള്ളിൽ നേരിട്ട് നാട്ടിൽ എത്തി സഹായം റോഷി അഗസ്റ്റിൻ എം എൽ എ യെ ഏൽപ്പിക്കുകയായിരുന്നു , കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് കമ്മറ്റി  അംഗംങ്ങൾ, സഹാധനം എട്ടു വാങ്ങിയ കുടുംബങ്ങൾ , രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു . ഉരുൾപൊട്ടലിൽ ഒരു  കുടുംബത്തിലെ മൂന്നു ജീവനുകൾ നഷ്ടപെട്ട ആൾ ഉൾപ്പടെ സഹായ ധനം ഏറ്റു വാങ്ങിയ ആളുകൾ മാൻ അസോസ്സിയേഷനും , യു കെ യിലെ പ്രവാസി മലയാളികൾക്കും നന്ദി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more