1 GBP = 103.96

നോർത്ത് ഈസ്ററ് മലയാളികൾ ക്രിസ്മസ് പുതുവത്സര ആഘോഷം നടത്തി…

നോർത്ത് ഈസ്ററ്  മലയാളികൾ  ക്രിസ്മസ്  പുതുവത്സര ആഘോഷം നടത്തി…

ന്യൂകാസിൽ . മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റിന്റെ (മാൻ )ആഭിമുഖ്യത്തിൽ നടന്ന ക്രിസ്മസ് പുതുവത്സര ആഘോഷപരിപാടികൾ വർണ്ണ ശമ്പളമായി  . ഫെനം  ഇംഗ്ലീഷ് മാർട്ടയേർസ് ഹാളിൽ നടന്ന ആഘോഷ പരിപാടികൾ  ഫാ. സജി തോട്ടത്തിൽ ഉത്‌ഘാടനം ചെയ്തു . ഫാ. ജിജി തങ്കച്ചൻ ക്രിസ്മസ് സന്ദേശം നൽകി.

അസോസിയേഷൻ  അംഗങ്ങൾ നടത്തിയ വിവിധ കലാപരിപാടികൾ ,കരോൾ ആലാപനം , സാന്താക്ളോസിനെ വരവേൽക്കൽ , എന്നിവയും ആഘോഷ പരിപാടികളോടനുബന്ധിച്ചു നടന്നു , യുക്മ കലാമേളയിൽ വിജയികൾ ആയവർക്ക് ആഘോഷ പരിപാടികളോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു ,ഷെഫ് റോബിൻസ് ഫ്ലേവേഴ്സ് ഒരുക്കിയ സമൃദ്ധമായ ക്രിസ്മസ് ഡിന്നറോടു കൂടിയാണ് പരിപാടികൾ അവസാനിച്ചത് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more