1 GBP = 103.12

യുക്മ സൗത്ത് വെസ്റ്റ് മുൻ ജോയിന്റ് സെക്രട്ടറി മനോജ് രാമചന്ദ്രൻ മരണമടഞ്ഞു; അന്ത്യം ക്യാൻസർ രോഗബാധ മൂലം

യുക്മ സൗത്ത് വെസ്റ്റ് മുൻ ജോയിന്റ് സെക്രട്ടറി മനോജ് രാമചന്ദ്രൻ മരണമടഞ്ഞു; അന്ത്യം ക്യാൻസർ രോഗബാധ മൂലം

യുക്മ സൗത്ത് വെസ്റ്റ് മുൻ ജോയിന്റ് സെക്രട്ടറിയും ന്യൂബറി മലയാളി കൾച്ചറൽ അസ്സോസിയേഷൻ പ്രതിനിധിയുമായ മനോജ് രാമചന്ദ്രൻ മരണമടഞ്ഞു. ക്യാൻസർ രോഗ ബാധമൂലം ഏറെ നാൾ റെഡ്‌ഡിങ്ങിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതോടെ മൂന്നാഴ്ചകൾക്ക് മുൻപാണ് മനോജും കുടുംബവും നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലെ ഒരു പാലിയേറ്റിവ് കെയർ ഹോമിൽ വച്ചായിരുന്നു അന്ത്യം.

ന്യൂബറി മലയാളി കൾച്ചറൽ അസ്സോസിയേഷൻ സജീവാംഗമായ മനോജ് നേരത്തേ ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു. യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ മുൻ ജോയിന്റ് സെക്രട്ടറിയായിരുന്ന മനോജ് രാമചന്ദ്രൻ യുക്മ കലാമേളകളിലും കായികമേളകളിലും സജീവ സാന്നിദ്ധ്യമായിരുന്നു. റീജിയണൽ കമ്മിറ്റിക്കൊപ്പം പരിപാടികളുടെ നടത്തിപ്പിലും ബാക്ക് ഓഫീസ് നിയന്ത്രണത്തിലും പ്രമുഖ സ്ഥാനമാണ് മനോജ് വഹിച്ചിട്ടുള്ളത്.

ഭാര്യക്കും രണ്ടു മക്കൾക്കുമൊപ്പം ന്യൂബറിയിൽ താമസമാക്കിയിരുന്ന മനോജ് ഐടി മേഖലയിലാണ് ജോലി ചെയ്തിരുന്നത്. മികച്ച ഒരു ഗായകനും സംഘാടകനുമായ മനോജ് രോഗാവസ്ഥയിലായ ശേഷം കുടുംബത്തിന് താങ്ങും തണലുമായ സുഹൃത്തുക്കളോടും രോഗമുക്തി നേടി തിരിച്ച് വരുമെന്ന് തന്നെ പറഞ്ഞിരുന്നു. മനോജിന്റെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കളിലും ഞെട്ടലുളവാക്കിയിരിക്കുകയാണ്.

സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീടറിയിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. യുക്മ നാഷണൽ കമ്മിക്ക് വേണ്ടി പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, സെക്രട്ടറി റോജിമോൻ വർഗ്ഗീസ്, ട്രഷർ അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് സുജു ജോസഫ് തുടങ്ങിയവരും റീജിയണൽ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് വർഗ്ഗീസ് ചെറിയാൻ, സെക്രട്ടറി എം പി പദ്മരാജ്, ട്രഷർ ജിജി വിക്ടർ തുടങ്ങിയവരും ന്യൂബറി മലയാളി കൾച്ചറൽ അസോസിയേഷന് വേണ്ടി പ്രസിഡന്റ് ജിജു യോവലും അനുശോചനം രേഖപ്പെടുത്തി.

മനോജ് രാമചന്ദ്രന്റെ വേർപാടിൽ യുക്മ ന്യൂസും അനുശോചനം രേഖപ്പെടുത്തുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more